സി പി ഐ അനുഭാവിയായിരുന്ന ഹാദിയയുടെ പിതാവ് അശോകന്‍ ബി ജെ പിയില്‍ ചേര്‍ന്നു
കോട്ടയം: (www.kvartha.com 17.12.2018) ദേശീയ തലത്തിലടക്കം ഏറെ കോളിളക്കമുണ്ടാക്കിയ മതപരിവര്‍ത്തന വിവാദത്തില്‍ പെട്ട കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ പിതാവ് അശോകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണ സദസില്‍ വച്ചാണ് അദ്ദേഹം ബി.ജെ.പി അംഗത്വമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണനാണ് അശോകന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
സി.പി.ഐ അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും.
അതേസമയം ബി ജെ പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് അശോകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;
തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കും ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ലാ എന്നും അശോകന്‍ പറഞ്ഞു.
ഹാദിയയോട് സംസാരിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവളെ എന്നും വിളിക്കാറുമുണ്ടെന്നും അറിയിച്ചു. തനിക്ക് മകളോട് പരിഭവമില്ല. ബിജെപിയില്‍ ചേര്‍ന്നതിന് വീട്ടില്‍ തനിക്ക് നേരെ യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തില്‍ നിരവധി പേര്‍ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു.
ബിജെപിയില്‍ ചേരുന്ന കാര്യം മകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്നും അശോകന്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hadiya's Father Joins BJP, Kottayam, News, Religion, BJP, Politics, Trending, Kerala.
സി.പി.ഐ അനുഭാവിയായിരുന്ന അശോകന്‍ തന്റെ മകളുടെ മതപരിവര്‍ത്തന വിവാദത്തിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സേലത്ത് ഹോമിയോ പഠനത്തിനിടെയാണ് ഹാദിയ ഇസ്ലാം മതം സ്വീകരിക്കുന്നതും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാനെ വിവാഹം കഴിക്കുന്നതും.
സ്‌കൂള്‍ രേഖകളിലുണ്ടായിരുന്ന അഖിലയെന്ന പേര് ഹാദിയയെന്ന് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കിയതാണെന്നും മകളെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയയെ പിതാവിനൊപ്പം വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് നടന്ന നിയമ പോരാട്ടത്തിനൊടുവില്‍ ഹാദിയയെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം വിടാന്‍ സുപ്രീ കോടതി ഉത്തരവിടുകയായിരുന്നു.
അതേസമയം ബി ജെ പിയില്‍ ചേര്‍ന്നെന്ന വാര്‍ത്തയോട് അശോകന്റെ പ്രതികരണം ഇങ്ങനെയായിരുന്നു;
തനിക്ക് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഭാരതത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കും ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കൊപ്പവും നില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ട്. നിലവില്‍ ഏറ്റവും നല്ല രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്നാണ് എന്റെ അഭിപ്രായം.
ഞാന്‍ ഒരു പട്ടാളക്കാരനായിരുന്നത് കൊണ്ടാവും, എനിക്ക് തോന്നുന്നു ഭാരതത്തിന്റെ നിലനില്‍പ്പിന് ബിജെപി അനിവാര്യമാണ്. ഹിന്ദു സംസ്‌കാരം സംരക്ഷിക്കുന്ന ഏക പാര്‍ട്ടി ബിജെപിയാണ്. കോണ്‍ഗ്രസ് ഒരു പരിധിവരെ അങ്ങനെയാണെങ്കിലും അവരുടെ നിലപാടും പൂര്‍ണമല്ല. അതേസമയം ചൈനയ്ക്ക് കീ ജയ് വിളിക്കുന്ന ടീമാണ് കമ്യൂണിസ്റ്റുകാര്‍, അവരോട് യാതൊരു താല്‍പര്യവുമില്ലാ എന്നും അശോകന്‍ പറഞ്ഞു.
ഹാദിയയോട് സംസാരിക്കാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവളെ എന്നും വിളിക്കാറുമുണ്ടെന്നും അറിയിച്ചു. തനിക്ക് മകളോട് പരിഭവമില്ല. ബിജെപിയില്‍ ചേര്‍ന്നതിന് വീട്ടില്‍ തനിക്ക് നേരെ യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തില്‍ നിരവധി പേര്‍ ബിജെപിയിലേക്ക് വന്നു കഴിഞ്ഞു.
ബിജെപിയില്‍ ചേരുന്ന കാര്യം മകളുമായി ചര്‍ച്ച ചെയ്തിട്ടില്ല. എന്റെ രാഷ്ട്രീയം തീരുമാനിക്കുന്നത് ഞാനാണല്ലോ? അത് മകളുമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ടാണ് ബിജെപിയില്‍ മെമ്പര്‍ഷിപ്പ് എടുത്തതെന്നും അശോകന്‍ പറഞ്ഞു.
Keywords: Hadiya's Father Joins BJP, Kottayam, News, Religion, BJP, Politics, Trending, Kerala.
Powered by Info News For You

Comments
Post a Comment