യുപിയിലെ കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; കൊലപ്പെടുത്തിയത് കാശ്മീരില്‍ നിന്നെത്തിയ സൈനികന്‍

ബുലന്ദ്ഷഹര്‍: (www.kvartha.com 07.12.2018) യുപിയിലെ കലാപത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. കൊലപ്പെടുത്തിയത് കാശ്മീരില്‍ നിന്നെത്തിയ സൈനികനെന്ന് സ്ഥിരീകരണം.

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തിനിടെയാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ചത്. പശുഹത്യ നടന്നുവെന്ന് ആരോപിച്ചു നടന്ന കലാപത്തിലാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ മരണപ്പെട്ടത്.


കശ്മീരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ജീത്തു ഫോജി എന്ന പട്ടാളക്കാരനാണ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറിനെ വെടി വച്ചു വീഴ്ത്തിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൊല നടത്തിയതിന് ശേഷം ഇയാള്‍ കശ്മീരിലേക്ക് കടന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. ഇയാളെ പിടികൂടാന്‍ രണ്ട് സംഘങ്ങളായി പോലീസിനെ കശ്മീരിലേക്ക് അയച്ചിട്ടുണ്ട്.

Soldier Seen In Videos Allegedly Shot UP Cop, Fled To Kashmir: Sources, Crime, Criminal Case, Gun attack, Clash, Allegation, Report, Probe, Attack, National.

കലാപകാരികളില്‍ ഒരാളെടുത്തു എന്ന് കരുതപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ജീത്തു ഫോജിയിലേക്ക് അന്വേഷണമെത്തിച്ചത്. മരിക്കുന്നതിന് തൊട്ട് മുന്‍പ് സുബോധ് കുമാറിന് മുന്‍പില്‍ ഇയാള്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാനാകും. പോലീസുകാര്‍ക്ക് നേരെ ആര്‍ത്തടുക്കുന്ന ജനക്കൂട്ടം തോക്കെടുക്കാന്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

കൃത്യം നടത്തിയ ശേഷം അതേ ദിവസം തന്നെ ജീത്തു കശ്മീരിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ തന്റെ മകന്‍ കാര്‍ഗിലില്‍ ആയിരുന്നുവെന്നാണ് ജീത്തുവിന്റെ മാതാവ് പറയുന്നത്. മകനെ അന്വേഷിച്ച് വന്ന പോലീസുകാര്‍ വീട് അലങ്കോലമാക്കിയെന്നും അവര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Soldier Seen In Videos Allegedly Shot UP Cop, Fled To Kashmir: Sources, Crime, Criminal Case, Gun attack, Clash, Allegation, Report, Probe, Attack, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?