ആഴക്കടല്‍ പെണ്ണിനും കൂടിയുള്ളതാണെന്ന് തെളിയിച്ച ആദ്യവനിത രേഖയെ അഭിനന്ദിച്ച് വനിതാ കമ്മീഷന്‍

തൃശൂര്‍: (www.kvartha.com 12.12.2018) ആഴക്കടല്‍ പെണ്ണിനും കൂടി അവകാശപ്പെട്ടതാണെന്ന് തെളിയിച്ച് പുറംകടല്‍ മത്സ്യബന്ധനത്തിന് ഇന്ത്യയില്‍ തന്നെ ആദ്യമായി ലൈസന്‍സ് നേടിയ വനിതാ മത്സ്യത്തൊഴിലാളി തൃശൂര്‍ സ്വദേശിനി കെ സി രേഖയെ കേരള വനിതാ കമ്മീഷന്‍ സന്ദര്‍ശിച്ചു. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫെയ്‌നും അംഗം ഷിജി ശിവജിയും ചേറ്റുവ കടപ്പുറത്തെ വീട്ടില്‍ എത്തി രേഖയെയും കുടുംബാംഗങ്ങളെയും അഭിനന്ദിച്ചു. രേഖക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കിയതോടൊപ്പം അവരുടെ ആത്മവിശ്വാസവും അതിജീവനവും മറ്റ് സ്ത്രീകള്‍ക്ക് മാതൃകയാണെന്ന് കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
Thrissur, Kerala, News, Woman, WC appreciates Deep sea license holder Rekha

പുരുഷന്മാര്‍ മാത്രം ഇടപെട്ടിരുന്ന അപാരമായ കടലില്‍ ഒരു സ്ത്രീ സാന്നിധ്യം ചരിത്രത്തില്‍ ആദ്യമായി ഉണ്ടാക്കുന്നത് രേഖയാണ്. എല്ലാ രൗദ്രഭാവങ്ങളുമുള്ള കടലിനോട് മല്ലടിച്ച് ജീവിക്കുന്ന രേഖയെ പോലുള്ളവര്‍ നാടിന് മാതൃകയാണെന്നും എം സി ജോസഫെയ്ന്‍ പറഞ്ഞു. കടലിനോട് ചേര്‍ന്നാണ് രേഖയുടെ വീടും ജീവിതവും. പെണ്ണിനെ പരിഹസിക്കുന്നതിനെതിരെയുള്ള പോരാട്ടങ്ങളിലൂടെയാണ് രേഖയുടെ അതിജീവനം. നാല് പെണ്‍കുട്ടികളുടെ അമ്മയായതിനും ഭര്‍ത്താവിനോടൊപ്പം കടലില്‍ പോയതിനും പരിഹസിക്കപ്പെട്ടിട്ടും അതൊന്നും വകവെക്കാതെ കടലിനോട് പൊരുതി കൈ നിറയെ മീനുമായി വരുന്ന രേഖയുടെ ജീവിതം പുതുതലമുറക്ക് അനുകരണീയമാണ്. ഈ മേഖലയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാന്‍ രേഖയുടെ ജീവിതം വഴികാട്ടിയാവുമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

രേഖക്കും ഭര്‍ത്താവ് കാര്‍ത്തികേയനും കുട്ടികള്‍ക്കുമൊപ്പം ഏറെ നേരം ചെലവഴിച്ചാണ് കമ്മീഷന്‍  അധ്യക്ഷയും അംഗവും മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thrissur, Kerala, News, Woman, WC appreciates Deep sea license holder Rekha  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?