വര്‍ഗീയ കക്ഷികള്‍ക്കും സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണി; വിപുലീകരണത്തെ വിമര്‍ശനവുമായി വി എസ്

ആറ്റിങ്ങല്‍: (www.kvartha.com 28.12.2018) വര്‍ഗീയ കക്ഷികള്‍ക്കും സ്ത്രീവിരുദ്ധത ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കുമുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ഇടതുമുന്നണി വിപുലീകരണത്തെ രൂക്ഷമായ ഭാഷയിലാണ് വി എസ് വിമര്‍ശിച്ചത്. വര്‍ഗീയ കക്ഷികളും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ മുന്നണിയുടെ ഭാഗമാകുന്നത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബത്തില്‍ പിറന്നവരാരും ശബരിമലയ്ക്ക് പോകില്ലെന്ന നിലപാടുള്ളവരെ സ്വീകരിച്ചാല്‍ മുന്നണിക്ക് ബാധ്യതയാകുമെന്നും വി എസ് പറഞ്ഞു. നാല് പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെയാണ് മുന്നണിയുടെ ഭാഗമാക്കിയത്.



Keywords: Kerala, Thiruvananthapuram, News, V.S Achuthanandan, INL, Kerala Congress (B), VS against LDF inducts 4 new parties in the coalition



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?