അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2018) അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പരിക്കേറ്റ മൂന്ന്‌പേരെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തപ്പന്‍ത്തറയിലെ രാമയ്യ ഹെഗ്ഡയുടെ മക്കളായ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ജനാര്‍ദനന്‍ (55), സഹോദരന്‍ രാമചന്ദ്രന്‍ (65), ഭാര്യ ശശികല (60) എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

വെള്ളിയാഴ്ച രാത്രി രാമചന്ദ്രന്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൈയില്‍ കരുതിയ കമ്പിവടികൊണ്ട് ഒരു പ്രകോപനവുമില്ലാതെ ജനാര്‍ദനന്റെ തലക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കൂടാതെ കമ്പികൊണ്ട് വീടിന്റെ വാതിലും ജനല്‍ചില്ലകളും അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും ജനാര്‍ദനന്‍ പറയുന്നു.

കുടുംബസ്വത്ത് അളന്ന് വേര്‍തിരിച്ച് തിട്ടപ്പെടുത്തി അധികൃതര്‍ സര്‍വ്വേകുറ്റി അടിച്ചിരുന്നു. എന്നാല്‍ രാമചന്ദ്രന്‍ സര്‍വ്വേകുറ്റി അടിച്ചത് ശരിയല്ലെന്ന് പറഞ്ഞ് കുറ്റി ഇളക്കിയെടുത്ത് മാറ്റുകയും പറമ്പിലെ കുരുമുളകുകള്‍ നശിപ്പിക്കുകയും ചെയ്തതായും പറയുന്നു.

എന്നാല്‍ വെള്ളിയാഴ്ച രാത്രി 11 മണിക്ക് ജനാര്‍ദനന്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെയും ഭാര്യ ശശികലയെയും മര്‍ദിക്കുകയായിരുന്നുവെന്ന് രാമചന്ദ്രന്‍ പറയുന്നു. രാമചന്ദ്രന് അവകാശപ്പെട്ട സ്ഥലത്തിന്റ പരിധിവിട്ട് ജനാര്‍ദനന്റെ മകന്‍ വീട് കെട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് ജനാര്‍ദനന്‍ അക്രമം കാട്ടുന്നതെന്ന് രാമചന്ദ്രന്‍ പരാതിപ്പെടുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, Family, clash between relatives; 3 injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?