മദ്യക്കടത്തിനിടെ ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍
കാസര്‍കോട് (www.evisionnews.co): മദ്യക്കടത്ത് പൊലീസ് പിടിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ബെദ്രടുക്കയിലെ ബി. അനീഷ്(29)ആണ് അറസ്റ്റിലായത്. സെപ്തംബര്‍ 27ന് പഞ്ചത്ത് കുന്നില്‍വെച്ച് 180 മില്ലിയുടെ 192 പാക്കറ്റ് മദ്യം കാസര്‍കോട് പൊലീസ് പിടിച്ചിരുന്നു. അന്ന് കോട്ടുഷെട്ടി എന്നയാളെ പൊലീസ് പിടിച്ചിരുന്നു. അനീഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചാണ് അനീഷിനെ കാസര്‍കോട് എസ്.ഐ. പി. അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment