മുത്തലാഖ് ബില്‍: വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈദരലി തങ്ങള്‍


മലപ്പുറം (www.evisionnews.co): മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്ത ദിവസം പാര്‍ലമെന്റില്‍ ഹാജാരാവത്തത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. പാര്‍ട്ടിയുടെ ഉത്തമ താല്‍പര്യം പരിഗണിച്ച് ഈ വിഷയത്തിലുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ ജനപ്രതിനിധികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ ദിവസം ലോക്സഭയില്‍ മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മലപ്പുറം എം.പിയും മുസ്ലിം ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി പങ്കെടുക്കാത്തതിനെ ചൊല്ലി വിവാദം മുറുകുകയായിരുന്നു. സംഭവം വന്‍ വിവാദമായ സാഹചര്യത്തില്‍ മുസ്ലിം ലീഗ് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയിരുന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്. ലോക്സഭയില്‍ മുത്തലാഖ് ബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതിന്റെ കാരണം വ്യക്തമാക്കാനാണ് കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് തങ്ങള്‍ നിര്‍ദേശം നല്‍കിയത്. ഇതേതുടര്‍ന്ന് കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണത്തിലാണ് ലീഗ് തൃപ്തി രേഖപ്പെടുത്തിയത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?