നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി; മയക്കുമരുന്നിന്റെ അമിത ഉപയോഗമെന്ന് സംശയം

മഞ്ചേരി:(www.kvartha.com 20/12/2018) നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. ചെരണി എളങ്കൂര്‍ റോഡില്‍ വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയിലാണ് രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നന്‍ നിയാസ് ബാബു(44), മേലാക്കം ക്വാട്ടേഴ്‌സില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി റിയാസ്(33) എന്നിവരാണ് മരിച്ചത്. മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയം

നിരവധി കഞ്ചാവ് കേസിലെ പ്രതികളാണ് ഇരുവരും. വ്യാഴാഴ്ച രാവിലെ 11 മണിയോടെ സമീപവാസികളാണ് മൃതദേഹം കണ്ടത്. ഒരാളുടെ മൃതദേഹം ഓട്ടോയുടെ മുന്‍സീറ്റിലും രണ്ടാമന്റേത് പുറകിലെ സീറ്റിലുമായിരുന്നു ഉണ്ടായിരുന്നത്. ഓട്ടോയില്‍ നിന്ന് മയക്കുമരുന്ന് കുത്തിവെക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്.

 News, Kerala, Dead, Youth, Dead Body, Investigates, 2 dead bodies found inside auto

മലപ്പുറത്ത് നിന്ന് ഫോറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Dead, Youth, Dead Body, Investigates, 2 dead bodies found inside auto 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?