ബുലന്ദ് ഷഹര്‍: സുബോധ് കുമാറിന്റെ കൊലപാതകം; ക്യാബ് ഡ്രൈവര്‍ പ്രശാന്ത് നാഥ് അറസ്റ്റില്‍
ബുലന്ദ് ഷഹര്‍: (www.kvartha.com 28-12-2018) കലാപത്തിന്റെ മറവില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൊലയാളി പ്രശാന്ത് നാഥ് അറസ്റ്റില്‍. ക്യാബ് ഡ്രൈവറായ പ്രശാന്ത് നാഥിനെ കൊല നടന്ന് മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ബുലന്ദ് ഷഹര്‍ നോയിഡ അതിര്‍ത്തിയില്‍ നിന്നുമാണ് പോലീസ് പ്രതിയെ പിടികൂടിയത്.
പ്രതി കുറ്റം സമ്മതിച്ചതായി എസ് പി പ്രഭാകര്‍ ചൗധരി പറഞ്ഞു.
സുബോധ് സിംഗിന്റെ തോക്ക് പിടിച്ചുവാങ്ങിയ ആളേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബുലന്ദ് ഷഹര്‍ നിവാസിയായ ജോണിയാണ് തോക്ക് പിടിച്ചെടുത്തത്. അതേസമയം സുബോധ് കുമാറിന്റെ കൊലപാതകത്തില്‍ ഫയല്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറില്‍ പ്രശാന്ത് നാഥിന്റേയോ ജോണിയുടേയോ പേരുകള്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.
ബുലന്ദ് ഷഹര്‍ കലാപത്തിന്റെ വീഡിയോകള്‍ പരിശോധിച്ച പോലീസിന് പ്രശാന്ത് നാഥും ജോണിയും ഒന്നിച്ച് നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ക്കായി പോലീസ് നീക്കമാരംഭിച്ചത്. കലാപത്തില്‍ ബജ് റംഗ് ദള്‍ നേതാവ് യോഗേഷ് രാജിനെയാണ് മുഖ്യപ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഒളിവിലാണ്. കലാപത്തിന് തിരികൊളുത്തിയത് യോഗേഷ് രാജാണെന്ന് നിരവധി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. എഫ് ഐ ആറില്‍ പേരുള്ള മറ്റൊരു പ്രതി സൈനീകനായ ജിതേന്ദ്ര മാലിക്ക് ആണ്. ഡിസംബര്‍ 9ന് അറസ്റ്റ് ചെയ്ത ജിതേന്ദ്ര ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Bulandshar, December 27: The Special Investigation Team (SIT) investigating Bulandshahr violence has arrested the alleged killer of Inspector Subodh Kumar Singh on Thursday. The accused, Prashant Natt, was arrested from the Bulandshahr-Noida border. As per the Uttar Pradesh Police, the accused has confessed to his crime. Natt is a taxi driver and hails from Chingrawthi village.
Tags: AKHLAQ LYNCHING, BAJRANG DAL, BULANDSHAHR,VIOLENCE, PRASHANT NATT, SPECIAL INVESTIGATION TEAM, UP POLICE, UTTAR PRADESH

Powered by Info News For You

Comments
Post a Comment