തിരയിലകപ്പെട്ട കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയന്‍ ബീച്ചില്‍ മുങ്ങിമരിച്ചു; ഒരാളെ കാണാതായി
ഹൈദരാബാദ്: (www.kvartha.com 19-12-2018) രണ്ട് ഇന്ത്യക്കാര്‍ ഓസ്‌ട്രേലിയന്‍ ബീച്ചില്‍ മുങ്ങിമരിച്ചു. ഒരാളെ കടലില്‍ കാണാതായി. കളിക്കുന്നതിനിടയില്‍ കുട്ടികള്‍ തിരയില്‍ അകപ്പെട്ടത് കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു മൂവരും. കുട്ടികളെ സുരക്ഷ സംഘം രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഓസ്‌ട്രേലിയയിലെ മൂനീ ബീച്ചിലാണ് അപകടമുണ്ടായത്. ഒരേ കുടുംബാംഗങ്ങളാണ് അപകടത്തില്‌പെട്ടത്. തെലങ്കാന സ്വദേശികളാണിവര്‍. ജുനൈദിനെയാണ് കാണാതായത്. 2014 മുതല്‍ സിഡ്‌നിയിലെ താമസക്കാരാണ് മുഹമ്മദ് അബ്ദുല്‍ ജുനൈദും (28) കുടുംബവും.
കഴിഞ്ഞ ദിവസം ജുനൈദ് ഭാര്യാ പിതാവ് മുഹമ്മദ് ഗൗസ് ഉദ്ദിനും അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്‍ ഇഷ (17), റംഷ (12) , മകന്‍ മുഹമ്മദ് ആഖിബ് (15), ഇവരുടെ ബന്ധു റാഹത്ത് എന്നിവരുമായി ബീച്ചില്‍ പോയി. കുട്ടികള്‍ ബീച്ചില്‍ കളിക്കുന്നതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു. ഇത് കണ്ട് കുട്ടികളെ രക്ഷിക്കാനായി ഓടിയെത്തിയ ജുനൈദും ഗൗസും റാഹത്തും കൂറ്റന്‍ തിരയില്‍ അകപ്പെട്ടു. ഇതിനിടെ സുരക്ഷസംഘം സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തി. ഗൗസിനേയും റാഹത്തിനേയും കരയ്‌ക്കെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ജുനൈദിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Nazreen, sister of Junaid who is still missing, said, "My brother Mohammed Abdul Junaid, 28, was staying in Sydney since 2014. Yesterday, Junaid along with his father-in-law Mohammed Ghouse Uddin, his two daughters Easha, 17, Ramsha, 12, one son Mohammed Aaqib, 15, and his cousin Rahat went to Moonee beach near Coffs Harbour for a holiday."
Keywords: World, Accident, Drowned

Powered by Info News For You

Comments
Post a Comment