മന്ത്രി ജലീലിന്റെ ബന്ധുനിയമനം നല്‍കുന്നത് അപകടകരമായ സന്ദേശം: എം.എസ്.എഫ്


എതിര്‍ത്തോട് (www.evisionnews.co): ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിന്റെ നടപടി അപകടകരമായ സന്ദേശമാണ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും നല്‍കുന്നതെന്ന് എം.എസ്.എഫ് എതിര്‍ത്തോട് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ഒരു സര്‍ക്കാര്‍ പദവിയിലേക്ക് ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്‍ അട്ടിമറി നടത്തിയിരിക്കുകയാണ്. ഇത് നാട്ടിലെ വിദ്യാര്‍ത്ഥി സമൂഹത്തെ ആശങ്കപ്പെടുത്തുന്ന നടപടിയാണ്. സ്വജനപക്ഷപാത രാഷ്ട്രീയം വിദ്യാഭ്യാസത്തിന്റെ അന്തസ് ഇല്ലാതാക്കുകയാണ്. മന്ത്രി ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ അനധികൃതമായി സംവരണം ചെയ്യുന്നതിലൂടെ അഭ്യസ്തവിദ്യരായ യുവാക്കള്‍ തൊഴില്‍ രഹിതരായി കഴിയേണ്ടിവരുന്നു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. അഴിമതി നടത്തിയ മന്ത്രി രാജിവെച്ച് പുറത്തുപോകാനുള്ള മര്യാദയെങ്കിലും കാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് നാഫിഹ് അധ്യക്ഷത വഹിച്ചു. മുസ്്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് മണ്ഡലം ജനറല്‍ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എതിര്‍ത്തോട് ശാഖാ കൗണ്‍സില്‍ യോഗം റിട്ടേണിംഗ് ഓഫിസര്‍ ഖാലിദ് ഷാന്‍ നിയന്ത്രിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതയേറ്റു. ജില്ലാ വൈസ് പ്രസിഡണ്ട് അസ്ഹറുദ്ധീന്‍ എതിര്‍ത്തോട്, ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ പ്രസിഡണ്ട് സി.എ ഇബ്രാഹിം, യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി അര്‍ഷാദ് എതിര്‍ത്തോട്, എം.എസ്.എഫ് മണ്ഡലം സെക്രട്ടറി ഷാനിഫ് നെല്ലിക്കട്ട, മണ്ഡലം കമ്മിറ്റി അംഗം ഷാനിഫ് അഹമ്മദ്, വൈസ് പ്രസിഡണ്ട് ഖാദി ബേവി, യൂത്ത് ലീഗ് ശാഖ സെക്രട്ടറി പി.എസ് സിറാജുദ്ധീന്‍, അനസ് എതിര്‍ത്തോട്, ഖലീല്‍ മുത്തലിബ്, റിയാസ് തായല്‍, റാഷിദ് കുണ്ടോല്‍മൂല, സി.എ ഖാദര്‍, വൈ. റമീസ് സംസാരിച്ചു.

ഭാരവാഹികള്‍: സി.എ അബ്ദുല്‍ ഖാദര്‍ (പ്രസി), ഖലീല്‍ കാനം, അബ്ഷര്‍, ഹാഷിര്‍ കുന്നില്‍ (വൈസ് പ്രസി), വൈ. റമീസ് (ജന. സെക്ര), ഇജാസ്, അര്‍ഷാദ്, സമീര്‍ (ജോ. സെക്ര), ഖലീല്‍ മുത്തലിബ് (ട്രഷ).


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?