ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് മനംനൊന്ത ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങി മരിച്ചു
കാഞ്ഞങ്ങാട് (www.eviisonnews.co): ഭാര്യ പിണങ്ങിപ്പോയതിനെ തുടര്‍ന്ന് മനംനൊന്ത ഭര്‍ത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. കിനാനൂര്‍ സ്വദേശി ലോഹിതാക്ഷ (48)നാണ് തൂങ്ങി മരിച്ചത്. മൂന്നുദിവസം മുമ്പ് ലോഹിതാക്ഷന്റെ ഭാര്യ സതി ഭര്‍ത്താവിനോട് പിണങ്ങി മയിച്ചയിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. പരിസര വാസികളാണ് ലോഹിതാക്ഷനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കിനാനൂരിലെ പരേതനായ കരുണാകരന്‍- ജാനകി ദമ്പതികളുടെ മകനാണ് ലോഹിതാക്ഷന്‍. വാഹന മെക്കാനിക്കാണ്. മകന്‍ അഖില്‍ദാസ് പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Powered by Info News For You

Comments
Post a Comment