രാജസ്ഥാനില്‍ മാത്രമല്ല, മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും: സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: (www.kvartha.com 11-12-2018) രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായെന്ന് പാര്‍ട്ടി നേതാവ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ മാത്രമല്ല, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും സച്ചിന്‍.

ഡിസംബര്‍ 11 രാഹുല്‍ ഗാന്ധിക്ക് പ്രധാനപ്പെട്ട ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11നാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടിനേതൃത്വം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തിയത്. ബിജെപി പരാജയം രുചിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിക്കെതിരെയുള്ള ജന വികാരം പ്രകടമാണ്. കൂടുതല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഞങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാകുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

National, Rajasthan, Sachin Pilot

രാജസ്ഥാനില്‍ 99 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 78 സീറ്റുകളുടെ ലീഡുമായി ബിജെപി രണ്ടാം സ്ഥാനത്തുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It's clear the Congress is about to form the government with complete majority in Rajasthan. But, from the reports we are getting, we seem to be heading to form government in all the three states.

Keywords: National, Rajasthan, Sachin Pilot



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?