വൈകുന്നേരത്തിനകം കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ എം പാനല്‍ കണ്ടക്ടര്‍മാരെയും പിരിച്ച് വിടണമെന്ന അന്ത്യശാസനവുമായി ഹൈക്കോടതി; ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുന്നത് തലപ്പത്തിരിക്കുന്നവര്‍
കൊച്ചി: (www.kvartha.com 17.12.2018) വൈകുന്നേരത്തിനകം മുഴുവന്‍ കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്ന നിലപാടിലുറച്ച് ഹൈക്കോടതി. താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടണമെന്ന് പറഞ്ഞ കോടതി പിഎസ്‌സി വഴി നിയമനം നടത്തണമെന്നും അറിയിച്ചു. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവര്‍ നടപടി നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.
പരീക്ഷയെഴുതി ജയിച്ചവരോടുള്ള വെല്ലുവിളിയാണെന്ന് നിരീക്ഷിച്ച കോടതി താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനും തയ്യാറായില്ല. തിങ്കളാഴ്ച വൈകുന്നേരത്തിനകം കോര്‍പറേഷനില്‍ ഒരൊറ്റ എം പാനല്‍ കണ്ടക്ടര്‍മാര്‍ പോലും ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി നിരീക്ഷിച്ചു.
ജോലിയില്‍ നിന്ന് പിരിച്ച് വിടുന്ന ഒരു കൂട്ടം കണ്ടക്ടര്‍മാരാണ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇക്കാര്യം പരിഗണിച്ച കോടതി രൂക്ഷമായ ഭാഷയിലാണ് കെ.എസ്.ആര്‍.ടി.സിയെ വിമര്‍ശിച്ചത്. കേസ് പരിഗണിച്ചപ്പോള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കെ.എസ്.ആര്‍.ടി.സി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരത്തിനകം മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പുറത്താക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം കോര്‍പറേഷന്‍ എം.ഡി ഉറപ്പ് വരുത്തണം. ഒരു താത്കാലിക ജീവനക്കാരന്‍ പോലും സര്‍വീസില്‍ തുടരുന്നില്ലെന്ന് കാട്ടി എം.ഡി സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, കെ.എസ്.ആര്‍.ടി.സിയിലെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ തിങ്കളാഴ്ച പടിയിറങ്ങും. ഇവരെ പിരിച്ചുവിടാന്‍ ഉത്തരവ് തയ്യാറായിട്ടുണ്ട്. ഒരോ യൂണിറ്റ് മേധാവിക്കും ഒഴിവാക്കേണ്ടവരുടെ പട്ടിക തിങ്കളാഴ്ച രാവിലെ കൈമാറി. ജീവനക്കാര്‍ക്ക് പ്രത്യേകം ഉത്തരവ് നല്‍കും. പി.എസ്.സി നിയമനോപദേശം നല്‍കിയ 4051 പേര്‍ക്ക് നിയമന ഉത്തരവും അയച്ച് തുടങ്ങും. ഇതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.
അതേസമയം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി തുടങ്ങിയെന്നു കാട്ടി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്നാല്‍ ഈ നടപടി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തന സ്തംഭനത്തിലേക്കു കൊണ്ടുപോകുമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മലബാറില്‍ ഉള്‍പ്പെടെ നിരവധി സര്‍വീസുകള്‍ മുടങ്ങും. പിഎസ്‌സി നിയമനം നടത്തിയാലും സാധാരണ നിലയിലാവാന്‍ ദിവസങ്ങള്‍ വേണ്ടിവരും. പിരിച്ചുവിടുന്ന എംപാനലുകാരെ ഒരുതരത്തിലും പുനഃരധിവസിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചു വിടാനുള്ള നീക്കം ശബരിമല സര്‍വീസുകള്‍ക്കാണ് പ്രധാനമായും തിരിച്ചടിയാകുന്നത്. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിനു കീഴില്‍ 300 എംപാനല്‍ കണ്ടക്ടര്‍മാരാണുള്ളത്. എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ച മുതല്‍ ഡ്യൂട്ടിക്കു വിടരുതെന്നു നിര്‍ദേശിച്ചു തിരുവനന്തപുരത്തു നിന്നു ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്ക് അറിയിപ്പു ലഭിച്ചു. ഇതോടെ മറ്റു സര്‍വീസുകളില്‍ ഡ്യൂട്ടിയിലുള്ള കണ്ടക്ടര്‍മാരെ തിരിച്ചു വിളിച്ചു പമ്പാ സര്‍വീസിനു നിയോഗിച്ചിരിക്കുകയാണ്.
ഇത്തരത്തില്‍ വര്‍ക്കിങ് അറേഞ്ച്‌മെന്റ് നടത്താന്‍ തുടങ്ങിയതോടെ മറ്റു സ്ഥലങ്ങളിലേക്കുള്ള സര്‍വീസുകള്‍ മുടങ്ങി. കടുത്ത കണ്ടക്ടര്‍ ക്ഷാമമാണ് ജില്ലയില്‍ നേരിടുന്നത്. ശബരിമല സര്‍വീസുകളെ ബാധിക്കാതെ തീരുമാനം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ഇതോടെ ഗ്രാമ പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ പൂര്‍ണമായും മുടങ്ങും. എംപാനല്‍ കണ്ടക്ടര്‍മാര്‍ തിങ്കളാഴ്ച മുതല്‍ ജോലിക്കു കയറയിട്ടില്ല. എന്നാല്‍, ആരെയും പിരിച്ചു വിട്ടു തുടങ്ങിയിട്ടില്ലെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
പമ്പയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന 24 എംപാനലുകാരെ കഴിഞ്ഞ ദിവസം തന്നെ തിരിച്ചു വിളിച്ചിരുന്നു. പകരം സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറു സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചു. ശബരിമലയില്‍ തീര്‍ഥാടക തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ 24നു പകരം ആറുപേരെ നല്‍കിയാല്‍ മതിയാവില്ല. ശബരിമല സ്‌പെഷല്‍ സര്‍വീസ് അവശ്യ സര്‍വീസായി പ്രഖ്യാപിച്ചതിനാല്‍ മുടങ്ങാന്‍ അനുവദിക്കില്ല.
രണ്ടു ദിവസത്തിനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിടാന്‍ ഹൈക്കോടതി വെള്ളിയാഴ്ച നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിരിച്ചുവിടല്‍ നടപടി. ഇവരെ ഒഴിവാക്കുന്നതിന് സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കുന്നതിനോട് സര്‍ക്കാരിന് താല്പര്യമില്ല. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള സാവകാശം ലഭിച്ചിട്ടില്ല. ജനുവരി രണ്ടിനു മാത്രമേ സുപ്രീംകോടതി തുറക്കുകയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala high court directs action against KSRTC staff, Kochi, News, KSRTC, Education, PSC, Criticism, High Court of Kerala, Minister, Trending, Kerala.

Powered by Info News For You

Comments
Post a Comment