വീട്ടമ്മക്ക് കാറിടിച്ച് പരിക്ക്

കാഞ്ഞങ്ങാട്: (www.kasargodvartha.com 07.12.2018) റോഡ് മുറിച്ച് കടക്കുമ്പോള്‍ വീട്ടമ്മക്ക് കാറിടിച്ച് പരിക്കേറ്റു. പൂത്തക്കാലിലെ നാരായണന്റെ ഭാര്യ കല്ല്യാണി(70)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പൂത്തക്കാലില്‍ നിന്നും റോഡ് മുറിച്ച് കടക്കുമ്പോള്‍ എതിരെ വരികയായിരുന്ന കാര്‍ കല്ല്യാണിയെ ഇടിക്കുകയായിരുന്നു.

റോഡരികിലേക്ക് തെറിച്ച് വീണ കല്ല്യാണിയുടെ ഇടത്കാലിന്റെ മുട്ടിന് പരിക്കേറ്റതിനാല്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരാതിയില്‍ അപകടം വരുത്തിയ കെഎല്‍ 60 എം 8789 കാര്‍ നമ്പര്‍ ഡ്രൈവറുടെ പേരില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, House wife injured in accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?