ആണ്‍സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍

കൊല്ലങ്കോട്: (www.kvartha.com 10.12.2018) ആണ്‍സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പൊള്ളാച്ചി ആളിയാര്‍ പന്തക്കല്‍ അമ്മന്‍പതിയില്‍ ശരവണകുമാര്‍ (35) ആണ് പിടിയിലായത്. പാലക്കാട് മീങ്കര ഡാമില്‍ ആണ്‍സുഹൃത്തിനൊപ്പം സമയം ചിലവഴിക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തില്‍ മേല്‍നോട്ട ജോലിക്കാരനാണ് ശരവണകുമാര്‍. ഒരു വര്‍ഷമായ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം നരിപ്പാറച്ചള്ളയിലാണ് താമസം. ഇയാള്‍ക്കെതിരെ ആളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ രണ്ട് മോഷണക്കേസുകളും കൊല്ലങ്കോട് സ്‌റ്റേഷനില്‍ ഒരു അടിപിടിക്കേസും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. 12 മണിയോടെ ഡാമില്‍ നിന്നു മീന്‍ പിടിക്കാനെത്തിയ ശരവണകുമാര്‍ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നതു കണ്ടു. സുരക്ഷാ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തി ഇരുവരുടെയും മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം പോകാന്‍ ആവശ്യപ്പെട്ടു. ഇവരുമായി പാപ്പാന്‍ചള്ളയില്‍ എത്തി മൊബൈല്‍ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോടു ബൈക്കില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം പെണ്‍കുട്ടിയെ ബസില്‍ കയറ്റിവിടുകയായിരുന്നു.

Palakkad, Arrest, Molestation, Kerala, News, Dam, Boy Friend, Molestation case: Youth arrested

ബസിനെ പിന്തുടര്‍ന്ന ഇയാള്‍ വലിയചള്ളയില്‍ വെച്ചു പെണ്‍കുട്ടിയെ തിരിച്ചിറക്കി, പോലീസ് പിടിക്കാതിരിക്കാന്‍ സുഹൃത്തിനെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയിട്ടുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ബൈക്കില്‍ കയറ്റി മൊബൈല്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. കരടിക്കുന്നിന്റെ താഴ്ഭാഗത്തു കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണമാല കവരുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയെ പുതൂരിനടുത്തെ കനാല്‍ സ്‌റ്റോപ്പില്‍ ഇറക്കിവിട്ടു. പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്നു മീങ്കര പ്രദേശത്തു തിരയുകയായിരുന്ന സുഹൃത്തിനെ പെണ്‍കുട്ടി വിളിച്ചുവരുത്തി വീട്ടിലേക്കു പോകുകയായിരുന്നു.

സംഭവത്തില്‍ വെള്ളിയാഴ്ചയാണ് സുഹൃത്ത് മീനാക്ഷിപുരം പോലീസില്‍ പരാതി നല്‍കിയത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലങ്കോട് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. വാഹന നമ്പറും വസ്ത്രം സംബന്ധിച്ച സൂചനകളും പിന്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Palakkad, Arrest, Molestation, Kerala, News, Dam, Boy Friend, Molestation case: Youth arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?