കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ യാത്ര പുറപ്പെട്ട കാസര്‍കോട് സ്വദേശിക്ക് മൈസൂരില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ മരണപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 28.12.2018) കുടുംബാംഗങ്ങള്‍ക്കൊപ്പം വിനോദ യാത്ര പുറപ്പെട്ട കാസര്‍കോട് സ്വദേശിക്ക് മൈസൂരില്‍ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു. പൗരപ്രമുഖനും ചൂരി മീപ്പുഗിരി രിഫാഇ മസ്ജിദ് പ്രസിഡണ്ടുമായിരുന്ന ഹമീദ് ഹാജി (65) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഹമീദ് ഹാജി കുടുംബസമേതം മൈസൂരിലേക്ക് വിനോദ യാത്ര പുറപ്പെട്ടത്. അവിടെ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹമീദ് ഹാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെയാണ് മരണം സംഭവിച്ചത്.

നേരത്തെ ദീര്‍ഘകാലം ഷാര്‍ജയിലായിരുന്നു. സമസ്തയുടെ സജീവ സാന്നിധ്യവും അണങ്കൂരില്‍ നടന്ന എസ് കെ എസ് എസ് എഫ് മനുഷ്യ ജാലികയുടെ സ്വാഗതസംഘം ചെയര്‍മാനുമായിരുന്നു ഹമീദ് ഹാജി. ഭാര്യ: ഹവ്വാബി. മക്കള്‍: നൗഷാദ്, ഷംസാദ്, ഫവാസ്, സിയാദ്, സാഹിദ്, സാജിദ്, ജാബിദ്, ഷമീമ, സമീന. മരുമക്കള്‍: യൂസുഫ്, റുക്സാന, നസ്റിയ, റീമ, ആത്തിഖ, നിലോഫര്‍, സുമയ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Choori, Death, Top-Headlines, Kasaragod native died in Mysore
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?