കാസര്‍കോട് സ്വദേശി മുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.12.2018) കാസര്‍കോട് സ്വദേശി മുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഉളിയത്തടുക്ക പുളിക്കൂറിലെ മുഹമ്മദ് ഫിറോസ് (47) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മുംബൈയില്‍ വ്യാപാരിയായിരുന്നു. നേരത്തെ കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ഹോള്‍സെയില്‍ ചിക്കന്‍ കട നടത്തിവന്നിരുന്നു. 10 ദിവസം മുമ്പാണ് നാട്ടില്‍ വന്ന് മുംബൈയിലേക്ക് മടങ്ങിയത്.

പരേതരായ ടി എ മഹ് മൂദ്- സൈനബ് ദമ്പതികളുടെ മകനാണ്. ഭാര്യ: മറിയം, സിയാന. മക്കള്‍: ഫസ്മിന, ഫൈമ യാസ്മിന്‍, ഫാസില്‍ മഹ് മൂദ്, ഖദീജത്ത് ഫായിസ, നഫീസത്ത് ഫായിസ, ഫാത്വിമ, മുഹമ്മദ് ഫര്‍ഹാന്‍. മരുമകന്‍: നംഷാദ്. സഹോദരങ്ങള്‍: ടി എം ഇഖ്ബാല്‍, മുഹമ്മദ് അഷ്‌റഫ്, നജീബ്, ആഇശ, ഫാത്വിമ, റാബിയ, നബീസ, മുംതാസ്, ഷഹനാസ്, ജസീല, സറീന, ഷബീബ, പരേതയായ ഉമ്മുഹലീമ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Uliyathaduka, Kasaragod native died in Mumbai
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?