ലോകായുക്ത വഴി എത്തിയ നിഖിലക്ക് അഭിമാന വിജയം

കല്‍പ്പറ്റ :(www.kvartha.com 09/12/2018) വിവാദമായ വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണ്ണയത്തിലെ അപാകതക്കെതിരെ ലോകായുക്തയുടെ വിധി സമ്പാദിച്ച് ആലപ്പുഴയിലെ 59ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്ത ബത്തേരി സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പള്സ് വണ്‍ വിദ്യാര്‍ത്ഥിനി പി.ജി നിഖിലക്ക് അഭിമാന വിജയം. ഹയര്‍ സെക്കണ്ടറി വിഭാഗം ഭരതനാട്യത്തിലാണ് നിഖില എ ഗ്രേഡോടെ മൂന്നാം സ്ഥാനത്തെത്തിയത്. കൂലിപ്പണിക്കാരായ ബത്തേരി പഴുപ്പത്തൂര്‍ കുറ്റേക്കുന്ന് രാജേന്ദ്രന്റെയും ഉഷയുടെയും മകളായ നിഖിലക്ക് ലോകായുക്തയില്‍ നിന്ന് വിധി സമ്പാദിച്ച് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കാന്‍ ഏകദേശം കാല്‍ ലക്ഷത്തോളം രൂപ ചിലവായി.

 News, Kerala school kalolsavam, Lokayuktha, Wayanadu, Kerala,Nikhila who is on the way through Lokayukta got victory


ഇതില്‍ ലോകായുക്ത വിധി പ്രകാരം സംസ്ഥാന കലോത്സവത്തിന് കെട്ടി വക്കാനുള്ള പതിനായിരം രൂപ സ്‌കൂളിലെ അധ്യാപകര്‍ പിരിവെടുത്ത് നല്‍കി. ബാക്കി തുക നാട്ടുകാരും അഭ്യുദയകാംക്ഷികളും നല്‍കി. വടുവന്‍ചാലില്‍ നടന്ന ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഒരു വിധി കര്‍ത്താവിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. മറ്റ് രണ്ട് വിധി കര്‍ത്താക്കളും നിഖിലക്ക് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ ആരോപണ വിധേയയായ ജഡ്ജ് ഏഴ് മാര്‍ക്ക് വ്യത്യാസത്തില്‍ അവസരം നിഷേധിക്കുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. നൂറിലധികം അപ്പീല്‍ വിവിധ ഇനങ്ങളില്‍ ജില്ലയില്‍ വന്നെങ്കിലും രാഷ്ട്രീയ സ്വാധീനമുള്ള പത്തില്‍ താഴെ പേര്‍ക്ക് മാത്രമാണ് അപ്പീല്‍ ലഭിച്ചത്. അങ്ങനെയാണ് നാട്ടുകാരും അധ്യാപകരും ഇടപ്പെട്ട് ലോകായുക്തയെ സമീപിച്ചത്. ജില്ലയില്‍ നിന്നുള്ള ഈ ഇനത്തിലെ ഒന്നാം സ്ഥാനക്കാരിയെ

സംസ്ഥാന തലത്തില്‍ നിഖില പിന്നിലാക്കി. മീനങ്ങാടി നാട്യ ദര്‍പ്പണം നൃത്ത വിദ്യാലയത്തിലെ നൃത്ത അധ്യാപകനായ ക്ലിന്റണ്‍ ആണ് നിഖിലയെ പരിശീലിപ്പിച്ചത്. ഏക സഹോദരി നീരജ .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala school kalolsavam, Lokayuktha, Wayanadu, Kerala,Nikhila who is on the way through Lokayukta got victory


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?