വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം; മൂന്ന് അധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം:(www.kvartha.com 03/12/2018) പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലെ മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു. സജിമോന്‍, ലില്ലി, നിഷ എന്നീ അധ്യാപകരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കോളജിലെ ഇന്റേണല്‍ കമ്മിറ്റി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് മാനേജ്‌മെന്റ് നടപടിയെടുത്തത്. വിദ്യാര്‍ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ അധ്യാപകരുടെ മാനസിക പീഡനമാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍.

 News, Kollam, Kerala, Student, Suicide, Teachers, Suspension, 3 teachers suspended for student's suicide

ഫാത്തിമ മാതാ നാഷണല്‍ കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി രാഖി കൃഷ്ണയാണ് ആത്മഹത്യ ചെയ്തത്. നവംബര്‍ 28 നായിരുന്നു സംഭവം. ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കുകയായിരുന്നു രാഖി. പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് രാഖിയെ അധ്യാപകര്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോളജില്‍ നിന്ന് ഇറങ്ങിപ്പോയ രാഖി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. കൊല്ലം എസ് എന്‍ കോളജിന് മുന്നില്‍ വെച്ചാണ് തീവണ്ടിക്ക് മുന്നില്‍ ചാടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Student, Suicide, Teachers, Suspension, 3 teachers suspended for student's suicide 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?