മുങ്ങുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെടാനൊരുങ്ങുന്നു; പ്രധാന താരങ്ങള്‍ ബ്ലാസ്റ്റേര്‍സ് വിടുമെന്ന് സൂചന

കൊച്ചി: (www.kvartha.com 23/12/2018) ഐ എസ് എല്ലി്ല്‍ കേരളാ ബ്ലാസ്റ്റേര്‍സിന്റെ കഷ്ടകാലം തുടരുന്നു. മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് ടീം വിട്ടതിന് പിന്നാലെ അത്ര നല്ലതല്ലാത്ത വാര്‍ത്തകളാണ് ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നത്. പ്രധാന താരങ്ങള്‍ ടീം വിടാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്.

ജനുവരി ഒന്നു മുതല്‍ 31 വരെയാണ് ട്രാന്‍സ്ഫര്‍ വിന്‍ഡോ. ഇക്കാലയളവിലാണ് താരങ്ങള്‍ക്ക് ക്ലബ് മാറാനുള്ള സമയപരിധി. ഇത് പ്രയോജനപ്പെടുത്തി താരങ്ങള്‍ മറ്റ് ക്ലബുകളിലേക്ക് ചേക്കേറുമെന്നാണ് സൂചന. അതേസമയം ചില താരങ്ങള്‍ക്ക് ടീമില്‍ നിന്ന് വിടുതല്‍ നല്‍കി പുതിയ താരങ്ങളെ ടീമിലെത്തിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. കഴിഞ്ഞദിവസം അണ്ടര്‍-17 ലോകകപ്പ് താരം നോങ്ങ്ദാമ്പാ നോറമിനെ ടീമിലെത്തിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Kerala Blasters, Players, Transfer, Football, Sports, Key players to leave blasters?


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?