കുടിവെള്ള ക്ഷാമം; ആര്‍ ഡി ഒ ഓഫീസ് വളയാനെത്തിയ കോളനിവാസികളെ പോലീസ് തടഞ്ഞു, കുടവുമേന്തി റോഡില്‍ കിടന്ന് പ്രതിഷേധം, പരിഹാരം കാണുമെന്ന് സബ്കലക്ടര്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.12.2018) രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആര്‍ ഡി ഒ ഓഫീസ് വളയാനെത്തിയ പെരിയ ചെങ്ങറ പുനരധിവാസ കോളനിയിലെ അന്തേവാസികളെ പോലീസ് തടഞ്ഞു. കോളനിയിലെ ഇരുപത്തഞ്ചോളം കുടുംബാംഗങ്ങളാണ് തിങ്കളാഴ്ച രാവിലെ ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. ആര്‍ഡിഒ ഓഫീസിന് മുന്നില്‍ വെച്ച് മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് കുടവുമായി കോളനിവാസികള്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
ഒടുവില്‍ സബ്കലക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് 15നകം കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണുമെന്നും ചൊവ്വാഴ്ച മുതല്‍ ഓരോ കുടുംബത്തിനും 150 ലിറ്റര്‍ വീതം വെള്ളം നല്‍കുമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പിരിഞ്ഞു പോയത്. രൂക്ഷമായ കുടിവെള്ളക്ഷാമമാണ് പെരിയയിലെ ചെങ്ങറ പുനരധിവാസ കോളനിയില്‍ അനുഭവിക്കുന്നത്. ഇപ്പോള്‍ കിലോമീറ്റര്‍ അകലെ നിന്നും തലചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. 85ഓളം വീടുകളാണ് ഉള്ളതെങ്കിലും പകുതിയോളം വീട്ടുകാര്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കുടിയൊഴിഞ്ഞ് പോയി. ഒരുഹാന്‍ പമ്പ് മാത്രമാണ് ഇവിടെ കുടിവെള്ളത്തിനായി ആശ്രയം. എന്നാല്‍ ഇവിടെ നിന്നും വെള്ളമെടുക്കണമെങ്കില്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ട അവസ്ഥയായിരുന്നു.
എന്നാല്‍ ഈ പമ്പും ഇപ്പോള്‍ തകരാറിലാണ്. വരള്‍ച്ച രൂക്ഷമാകുന്നതോടെ ഇവിടെ കുടിവെള്ളത്തിന്റെ അവസ്ഥയും ദയനീയമാകും. അതുകൊണ്ട് തന്നെ അടിയന്തിരമായും കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം. ചെങ്ങറ പുനരധിവാസ കേന്ദ്രത്തില്‍ കുടിവെള്ളം ലഭിക്കാത്തതിനെതിരെ നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. സബ് കലക്ടറുമായി നടന്ന ചര്‍ച്ചയില്‍ ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍ കുമാറും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Protest, Top-Headlines, No Drinking water; Colony natives protested in front of RDO office
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment