വനിതാ മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഭീഷണി; ആരോപണവുമായി സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടന
തിരുവനന്തപുരം:(www.kvartha.com 22/12/2018) വനിതാ മതിലില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് സെക്രട്ടറിയേറ്റ് ജീവനക്കാര്‍ രംഗത്ത്. വനിതാ മതിലില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ സംഘടനകളാണ് രംഗത്തുള്ളത്. വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ സ്ഥലംമാറ്റുമെന്ന് പറഞ്ഞ് ജീവനക്കാരെ ഭരണാനുകൂല സംഘടന ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
അതേസമയം പ്രതിപക്ഷ സംഘടനകളുടെ ആരോപണം ഇടത് സംഘടനകള്‍ തള്ളി. സെക്രട്ടറിയേറ്റിലെ ഓരോ നിലയിലും ചെന്ന് വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ ഭരണാനുകൂല സംഘടനകള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് പരാതി. പ്രവൃത്തിസമയം മുഴുവന്‍ ഇപ്പോള്‍ മതിലിന്റെ ഒരുക്കങ്ങള്‍ക്കായി ചെലവിടുന്നുവെന്നും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഇടത് സംഘടന സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു. ഒരാളെയും നിര്‍ബന്ധിച്ച് വനിതാമതിലില്‍ പങ്കെടുപ്പിക്കില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Complaint, Secretariat employees association against Women wall

Powered by Info News For You

Comments
Post a Comment