കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജിയുടെ മിന്നല്‍ പരിശോധന

കാസര്‍കോട് (www.evisionnews.co): കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ ലീഗല്‍ മെട്രോളജി അധികൃതര്‍ പരിശോധന നടത്തി. അളവ് തൂക്കവുമായി ബന്ധപ്പെട്ടുള്ള കട്ടികളില്‍ കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് പിടിച്ചെടുത്തു. കാസര്‍കോട് പൊലീസിന്റെ സഹായത്തോടെ ഇന്ന് രാവിലെ 11.30ഓടെയായിരുന്നു പരിശോധന നടന്നത്. കാസര്‍കോട് മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്‍പ്പനയില്‍ അളവു തൂക്കത്തില്‍ കൃത്രിമം കാട്ടുന്നതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധനയെന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. അസി. കണ്‍ട്രോളര്‍ ശ്രീനിവാസ, ഇന്‍സ്പെക്ടര്‍മാരായ ശശികല, രതീഷ്, ബിന്ദു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?