കാസര്‍കോട്ട് അയ്യപ്പ ഭക്തന്‍ ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി
കാസര്‍കോട്: (www.kasargodvartha.com 13.12.2018) കാസര്‍കോട്ട് അയ്യപ്പ ഭക്തന്‍ ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ- പുഷ്പ ദമ്പതികളുടെ മകന്‍ പ്രജുല്‍ (25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മഞ്ചേശ്വരം തീര്‍ത്തേശ്വര റെയില്‍വേ ട്രാക്കിലാണ് യുവാവിനെ ഛിന്നഭിന്നമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് വിവരം.
മരണം സംബന്ധിച്ച് വ്യക്തമായ കാരണങ്ങളൊന്നും തങ്ങള്‍ക്കറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. യുവാവിന് മറ്റു മാനസിക പ്രശ്‌നങ്ങളുമില്ല. അതുകൊണ്ടു തന്നെ യുവാവിന്റെ മരണത്തില്‍ കടുത്ത ദു:ഖത്തിലാണ്. ഏക സഹോദരന്‍ പ്രകാശ് ബംഗളൂരുവിലാണ്. മാതാവും പ്രജുലും മാത്രമായിരുന്നു വീട്ടില്‍ താമസം. പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മരണപ്പെട്ടിരുന്നു.
മൃതദേഹം മഞ്ചേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പാടി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, suicide, Train, Ayyappa devotee commits suicide in Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, suicide, Train, Ayyappa devotee commits suicide in Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment