കാഞ്ഞങ്ങാട്ടെ ഗതാഗത കുരുക്ക്: ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

കാഞ്ഞങ്ങാട് (www.evisionnews.co): നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുന്നു. നഗരത്തിലെ കെ.എസ്.ടി.പി റോഡ് പ്രവൃത്തി പൂര്‍ത്തികരിച്ചാല്‍ ഉടനെ, ഓട്ടോ തൊഴിലാളികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നഗരസഭ ചെയര്‍മാന്‍ വി.വി.രമേശനും സബ് കലക്ടര്‍ അരുണ്‍ കെ. വിജയനും ഓട്ടോ തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.

നിലവില്‍ യുടേണ്‍ ഇല്ലാത്തത് ഇന്ധന ചെലവും ഗതാഗത കുരുക്കും സമയനഷ്ടവുമുണ്ടാക്കുമെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. മുഴുവന്‍ പ്രവൃത്തികളും പൂര്‍ത്തികരിക്കുന്ന മുറയ്ക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ വേണ്ട പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍വീസ് റോഡ് മുഴുവനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനമായി. 

പരിഷ്‌കാരങ്ങളെ സംബന്ധിച്ച് കെ.എസ്.ടി.പി സംസ്ഥാന എംപവേഡ് കമ്മിറ്റിയുമായി ആലോചിച്ച് വേണ്ടത് ചെയ്യുമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ മഹമ്മൂദ് മുറിയനാവി, എന്‍. ഉണ്ണികൃഷ്ണന്‍, വിവിധ സംഘടനകളെ പ്രതിനിധികരിച്ച് സി.എച്ച് കുഞ്ഞമ്പു, പി.വി ബാലകഷ്ണന്‍, ബി. ഗഫൂര്‍, കെ. അബ്ദുല്‍ ഷൂക്കൂര്‍, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, പ്രസാദ് എന്നിവരും പങ്കെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?