ബ്രേക്ക് തകരാറിലായ സ്‌കൂള്‍ ബസ് കയറ്റത്തില്‍ പിറകോട്ടേക്ക് നീങ്ങി സ്‌കൂട്ടറിനു മുകളിലേക്ക് കയറി; സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്

കാസര്‍കോട്: (www.kasargodvartha.com 18.12.2018) ബ്രേക്ക് തകരാറിലായ സ്‌കൂള്‍ ബസ് കയറ്റത്തില്‍ പിറകോട്ടേക്ക് നീങ്ങി സ്‌കൂട്ടറിനു മുകളിലേക്ക് കയറി. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ കൊറക്കോട് വെച്ചാണ് അപകടമുണ്ടായത്. സിറാമിക്‌സ് റോഡിലെ ഷംസുദ്ദീനാണ് പരിക്കേറ്റത്. ഷംസുദ്ദീനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെല്ലിക്കുന്ന് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസിന്റെ ബ്രേക്കാണ് തകരാറിലായത്. കയറ്റമായതിനാല്‍ പിറകോട്ടു നീങ്ങുകയായിരുന്നു. ഈ സമയം ബസിനു പിറകില്‍ ഷംസുദ്ദീന്‍ സ്‌കൂട്ടറിലുണ്ടായിരുന്നു. സ്‌കൂട്ടറിനു മുകളിലേക്ക് കയറിയ ബസിന്റെ ഡ്രൈവര്‍ ഉടന്‍ ഹാന്‍ഡ് ബ്രേക്ക് വലിച്ച് നിര്‍ത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ ഷംസുദ്ദീനെ ആശുപത്രിയിലെത്തിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Accident, Break down Bus hits scooter; one injured
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?