ഓട്ടോറിക്ഷയില്‍ മദ്യക്കടത്ത്; ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 20.12.2018) ഓട്ടോറിക്ഷയില്‍ മദ്യം കടത്തുകയായിരുന്ന ഡ്രൈവറെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ബായിക്കട്ടെ സ്വദേശി കെ സുന്ദര (30)യെയാണ് കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 180 മില്ലിയുടെ 30 ടെട്രാ പാക്കറ്റ് കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി.

ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ബായിക്കട്ടയില്‍ നിന്നും മിയാപ്പദവ് പോകുന്ന റോഡരികില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് മദ്യവുമായി സുന്ദര പിടിയിലായത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മൊയ്തീന്‍ സാദിഖ്, ലിജു ജെ എസ്, നിഖില്‍ പവിത്രന്‍, സുധീഷ് പി വി, ശരത് കെ പി എന്നിവരും മദ്യക്കടത്ത് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Liquor, Auto driver arrested with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?