ഇടുക്കിയിലെ ജലാശയ മേഖലകള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിനു അനന്തസാധ്യത ഉപയോഗപ്പെടുന്നില്ലെന്ന് ആക്ഷേപം
തൊടുപുഴ:(www.kvartha.com 25/12/2018) കാഞ്ഞാര്‍, ത്രിവേണി സംഗമം, മലങ്കര ജലാശയ മേഖലകള്‍ കേന്ദ്രീകരിച്ച് ടൂറിസം വികസനത്തിനു അനന്തസാധ്യതകളുണ്ടെങ്കിലും അതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കാന്‍ ടൂറിസം വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഹൈഡല്‍ ടൂറിസം ഡിപ്പാര്‍ട്ടുമെന്റോ തയാറാകുന്നില്ലെന്ന് ആക്ഷേപം. പുഴയോര ടൂറിസം പദ്ധതികള്‍ നടപ്പാക്കിയാല്‍ ജില്ലയെ ടൂറിസം ഹബ്ബാക്കി മാറ്റാന്‍ സാധിക്കും. മലങ്കരയില്‍ പ്രകൃതി സൗഹ്യദ ടൂറിസത്തിന് വാതില്‍ തുറന്ന് കിടക്കുമ്പോഴും മലങ്കര ഡാം മുതല്‍ ത്രിവേണി സംഗമം വരെയുള്ള ജലാശയ തീരങ്ങളെ ബന്ധിപ്പിച്ച് പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല.
മറ്റു പ്രദേശങ്ങളില്‍ നിന്ന് വ്യത്യസ്തമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ മാത്രം നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നതാണ് ഈ മേഖലകളുടെ പ്രത്യേകത. മലങ്കര ജലാശയത്തോട് ചേര്‍ന്ന് വിഭാവനം ചെയ്തിരിക്കുന്ന പാര്‍ക്കും ഇതര ടൂറിസം വികസന പദ്ധതികളും പൂര്‍ത്തിയാകുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ പ്രവാഹമുണ്ടാകും. കാഞ്ഞാര്‍ പുഴയുടെ തീരത്തൊരുങ്ങിയിരിക്കുന്ന വാട്ടര്‍ഷെഡ് തീം പാര്‍ക്കും പൂന്തോട്ടവും സഞ്ചാരികള്‍ക്ക് ചേതോഹരമായ കാഴ്ചയായിമാറ്റാനും കഴിയും.
അറക്കുളത്ത് എംവിഐപിയുടെ സ്ഥലം ടൂറിസ വികസനത്തിനായി ഉപയോഗിച്ചാല്‍ അത് വലിയ മുതല്‍ കൂട്ടായി മാറും. മൂലമറ്റം വലിയാര്‍, നാച്ചാര്‍, ഏഷ്യയിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ മൂലമറ്റം പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം പുറത്തേക്കൊഴുകുന്ന പവര്‍ഹൗസ് കനാല്‍ എന്നിവ കുടി ചേരുന്ന ത്രിവേണി സംഗമം മുതല്‍ മലങ്കര ജലാശയം വരെയുള്ള ഭാഗങ്ങള്‍ നയന മനോഹരമാണ്. മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വേനല്‍കാലത്തുപോലും ജലസമൃദ്ധമാണ് ഇവിടം.
ജലാശയതീരത്ത് കാടും പടലുമായി കിടക്കുന്ന സ്ഥലങ്ങള്‍ മനോഹരമായ ഉദ്യാനങ്ങളാക്കി മാറ്റാനാകും. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, പൂന്തോട്ടം, വിശ്രമകേന്ദ്രങ്ങള്‍, പുഴയോരത്ത് ഇരുവശങ്ങളിലും പൂമരങ്ങള്‍, ഫൗണ്ടന്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

പവര്‍ഹൗസ് കനാലിനോട് ചേര്‍ന്ന ഭാഗത്തും ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കാനാകും. മലങ്കര ജലാശയത്തിലൂടെ ബോട്ടിംഗ് ആരംഭിച്ചാല്‍ സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവമാകും. ഇതിന് പുറമെ മലങ്കര ജലാശയത്തില്‍ നിന്ന് ത്രിവേണി സംഗമത്തിലേക്ക് പുഴയോര റോപ് വേ സ്ഥാപിച്ചാല്‍ നൂറു കണക്കിന് ടൂറി സ്റ്റുകളെ ആകര്‍ഷിക്കാനാകുമെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. കോട്ടയം ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴപൂഞ്ചിറ വഴി നിര്‍മാണം നടന്നു വരുന്ന സംസ്ഥാന ഹൈവേ കൂവപ്പള്ളി വരെ എത്തി നില്‍ക്കുകയാണ്. ഈ പാത പൂര്‍ത്തിയാകുന്നതോടെ കാഞ്ഞാറില്‍ നിന്ന് ഈരാറ്റുപേട്ടയിലെത്താന്‍ 15 കിലോമീറ്ററിന്റെ ലാഭമുണ്ടാകും. മൂലമറ്റം ത്രിവേണി സംഗമത്തില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചാല്‍ മൂലമറ്റം കൂവപ്പിള്ളി ഇലവീഴാപൂഞ്ചിറ വഴിയും ഈരാറ്റുപേട്ടയില്‍ എളുപ്പമെത്താനാകും.
ഇലവീഴപൂഞ്ചിറയിലെ ദൃശ്യഭംഗിയും സൂര്യാസ്തമയ ദൃശ്യങ്ങളും ആസ്വദിച്ച് സഞ്ചാരികള്‍ക്ക് യാത്രചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ജലാശയതീരത്തുകൂടി തൊടുപുഴ പുളിയന്‍ മല സംസ്ഥാന പാത കടന്നു പോകുന്നതിനാല്‍ മികച്ച ഗതാഗത സൗകര്യമാണുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thodupuzha, Kerala, Idukki, No development in tourism sector of Idukki

Powered by Info News For You

Comments
Post a Comment