ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരങ്ങള്‍ക്ക് പരിക്ക്

മഞ്ചേശ്വരം: (www.kasargodvartha.com 27.12.2018) ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണന്‍ (30)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ലക്ഷ്മണയുടെ ജ്യേഷ്ഠന്‍ സുബ്ബയ്യ, അനുജന്‍ രമേശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ലക്ഷ്മണന്റെ ബന്ധുവിന്റെ മകളുടെ കല്യാണം നടക്കാനിരിക്കുകയാണ്. ഇതിന്റെ ഒരുക്കങ്ങള്‍ക്കായി സാധനങ്ങളുമായി പോവുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് 50 അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ജീപ്പിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും ലക്ഷ്മണന്‍ മരണപ്പെട്ടിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Accidental-Death, Manjeshwaram, Youth died in Jeep accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?