കെഎസ്ആര്‍ടിസി താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപാനല്‍ഡ് കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി
കൊച്ചി:(www.kvartha.com 21/12/2018) കെഎസ്ആര്‍ടിസി താല്‍ക്കാലിക ഒഴിവുകളിലേക്ക് എംപാനല്‍ഡ് കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസി നിലവില്‍ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. നിയമം പാലിച്ചു മാത്രമെ നിയമനം നടത്താവൂ എന്നും ഒഴിവുകള്‍ പെട്ടെന്ന് തന്നെ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.
പിഎസ്‌സി വഴിയുള്ള നിയമനം പൂര്‍ത്തിയാകുന്നതുവരെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വരുന്നവരേയോ എം പാനലുകാരേയോ കെഎസ്ആടിസിക്ക് താല്‍ക്കാലികമായി നിയമിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
നിയമം അനുവദിക്കുന്ന സമയപരിധി വരെ മാത്രമായിരിക്കണം താല്‍ക്കാലിക നിയമനം നടത്തേണ്ടതെന്നും ജസ്റ്റിസ് വി ചിദംബരേഷും ജസ്റ്റിസ് ആര്‍ നാരായണ പിഷാരടിയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം കേസില്‍ കക്ഷിചേരാനുള്ള എം പാനല്‍ കണ്ടക്ടര്‍മാരുടെ അപേക്ഷ കോടതി അംഗീകരിച്ചു.
പിഎസ്‌സി ലിസ്റ്റില്‍ നിന്നുള്ളവര്‍ വന്നാലും ഒഴിവുകള്‍ ഉണ്ടാകുമെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 800 കണ്ടക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലുമാണ്. ഇത് ഒട്ടും ആശാസ്യമല്ല. ഈ ഒഴിവുകള്‍ നികത്താന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കുന്നവരെയും എംപാനലുകാരെയും നിയമിക്കാമെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആര്‍ ടിസിയിലെ നിയമനങ്ങള്‍ പിഎസ്‌സിയ്ക്ക് വിട്ടിട്ടുള്ളതാണ്. അതുകൊണ്ട് മറ്റ് വിധത്തിലുള്ള നിയമനം അംഗീകരിക്കാനാവില്ല.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താല്‍ക്കാലികാടിസ്ഥാനത്തില്‍ വരുന്ന എംപാനലുകാരെ നിയമം അനുവദിയ്ക്കുന്ന സമയപരിധി കഴിഞ്ഞും തുടരുന്ന സ്ഥിതി വന്നു. ഇത് സ്വീകാര്യമല്ലെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ മാനേജ്‌മെന്റും യൂണിയനും തമ്മില്‍ ഉണ്ടാക്കുന്ന ഉഭയകക്ഷി കരാറിന് നിയമ പിന്‍ബലമില്ലെന്നും കണ്ടെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, KSRTC, High Court, PSC, KSRTC Allowed to appoint em paneled conductors in KSRTC

Powered by Info News For You

Comments
Post a Comment