സോളാര്‍കേസില്‍ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്തു
ചങ്ങനാശ്ശേരി:(www.kvartha.com 07/12/2018) നടി ശാലുമേനോന്റെ വീട് ജപ്തി ചെയ്തു. സോളാര്‍ പാനലും കാറ്റാടി മില്ലും വാഗ്ദാനം ചെയ്ത് 1.35 കോടി രൂപ തട്ടിയെടുത്ത കേസിലാണ് ചങ്ങനാശേരിയിലെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തത്. കേസില്‍ സാക്ഷികളെ 17നു ഹാജരാക്കാനും തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു.
2013ല്‍ പ്രവാസിയേയും ഡോക്ടര്‍ ദമ്പതികളെയും കബളിപ്പിച്ച കേസിലാണു സബ് ജഡ്ജി ടി.ജി. വര്‍ഗീസിന്റെ ഉത്തരവ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍നിന്ന് 29,60,000 രൂപയാണു തട്ടിയെടുത്തത്. പ്രവാസിയായ റാസിഖ് അലിയില്‍നിന്ന് 1,04,60,000 രൂപ തട്ടിയെടുത്തു. വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ കാറ്റാടി മില്ലുകളും സ്ഥാപിച്ചുനല്‍കാമെന്നു പറഞ്ഞ് പത്രപ്പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് കമ്പനിയുടെ നടത്തിപ്പുകാരന്‍ ഡോ.ആര്‍.ബി. നായരെന്ന ബിജു രാധാകൃഷ്ണനാണ് ഒന്നാംപ്രതി. ശാലു മേനോന്റെ മാതാവ് കലാദേവി മൂന്നാംപ്രതിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Actress, Court, Shalu menon,Actor Shalu Menon's house seized in solar case

Powered by Info News For You

Comments
Post a Comment