വിത്തുകള്‍ കൊണ്ട് ആശംസാ കാര്‍ഡുകളുമായി യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

തൊടുപുഴ: (www.kvartha.com 22.12.2018) ശാന്തിയും സമാധാനവും ആശംസിക്കുന്ന ക്രിസ്തുമസ് കാര്‍ഡുകള്‍ പച്ചക്കറി വിത്തുകള്‍ കൊണ്ട് അലംകൃതമായപ്പോള്‍ ഒരു കാര്‍ഷിക വിപ്ലവത്തിന്റെ സന്ദേശം കൂടി ഉള്‍ചേര്‍ന്ന ആഘോഷമാക്കി മാറ്റി പെരുമ്പിള്ളിച്ചിറ യു. പി സ്‌കൂളിലെ കുട്ടികള്‍.

വെണ്ട, ചീര, പടവലം, പാവല്‍, പയര്‍, വഴുതന, മുളക് തുടങ്ങിയ പച്ചക്കറികളുടെ വിത്തുകള്‍ പൂക്കളായും വിവിധ രൂപങ്ങളായും കാര്‍ഡുകളില്‍ ഇതള്‍ വിരിഞ്ഞു. ഓരോ കുട്ടിയും സ്വയം ഡിസൈന്‍ ചെയ്തു നിര്‍ മ്മിച്ച കാര്‍ഡുകള്‍ വേദിയില്‍ വച്ച് തങ്ങളുടെ ക്രിസ്തുമസ് ഫ്രണ്ടിന് നല്‍കിയാണ് ആശംസകള്‍ കൈമാറിയത്.

UP School students greetings card with seeds, Thodupuzha, Religion, News, Local-News, Christmas, Holidays, Students, Inauguration, Kerala

കാര്‍ഡുകള്‍ ലഭിച്ച കുട്ടികള്‍ അതില്‍ പതിപ്പിച്ച വിത്തുകള്‍ ക്രിസ്തുമസ് അവധിക്കാലത്ത് തങ്ങളുടെ വീടുകളില്‍ നട്ട് അടുക്കളത്തോട്ടം നിര്‍മിക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ കൗതുകവും താല്‍പര്യവും ജനിപ്പിക്കുന്ന ഈ നൂതന പരിപാടികള്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി. ജെ ബെ ന്നി, അധ്യാപകരായ മെഴ്‌സി ജോണ്‍, ഷൈലജ എം. എ, സിന്‍സി ജോസ്, ജെമി ജോസഫ്, ആന്‍സി ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് വട്ടത്തേടത്തില്‍ ഉദ്ഘാടനം ചെയ്തു.

Photo: File

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP School students greetings card with seeds, Thodupuzha, Religion, News, Local-News, Christmas, Holidays, Students, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?