ബാങ്ക്, എ.ടി.എം ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്: വെള്ളിയാഴ്ച മുതല്‍ ബാങ്കുകള്‍ ക്ലോസാകും
കാസര്‍കോട് (www.evisionnews.co): ബാങ്ക്, എ.ടി.എം ഇടപാട് നടത്തേണ്ടവര്‍ക്ക് ഇന്ന് അവസാനത്തെ അവസരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ നടത്തുന്ന വെള്ളിയാഴ്ചത്തെ പണിമുടക്കോടെ ദിവസങ്ങളോളം ബാങ്കുകളുടെ ഷട്ടര്‍ അടഞ്ഞുകിടക്കാന്‍ സാധ്യത. 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഒരു ദിവസം മാത്രമായിരിക്കും ബാങ്ക് പ്രവര്‍ത്തിക്കുക. പ്രധാന ഇടപാടുകള്‍ ഉള്ളവര്‍ ഇന്നു തന്നെ നടത്തുകയേ വഴിയുള്ളൂ.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ 21ന് തിയതി പ്രഖ്യാപിച്ചിരിക്കുന്ന സമരത്തിന് ശേഷം വരുന്ന ദിവസങ്ങളിലായിരിക്കും കൂട്ട അവധി. ശനിയാഴ്ച മാസത്തിലെ രണ്ടാമത്തെ ശനിയായതുകൊണ്ട് അന്നേദിവസം അവധിയായിരിക്കും. ഞായറാഴ്ചത്തെ അവധി കഴിഞ്ഞ് തിങ്കളാഴ്ച മാത്രമാണ് പിന്നീട് ബാങ്ക് തുറക്കുക. ചൊവ്വാഴ്ച ക്രിസ്മസ് അവധിക്കു ശേഷം വീണ്ടും ബാങ്ക് പണിമുടക്കം. ദേന ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയന നീക്കത്തിനെതിരെയാണ് ഡിസംബര്‍ 26ലെ പണിമുടക്ക്.
യുണെറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനാണ് പണിമുടക്കുന്നത്. ഇതിനുശേഷം വ്യാഴാഴ്ചയാണ് ബാങ്ക് തുറന്നുപ്രവര്‍ത്തിക്കുക. തുടര്‍ച്ചയായ അവധികളും പണിമുടക്കും എ.ടി.എമ്മുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചേക്കും. എ.ടി.എമ്മുകളില്‍ വരുംദിവസങ്ങളില്‍ പണ ലഭ്യത കുറയാന്‍ സാധ്യത കൂടുതലാണ്.
Powered by Info News For You

Comments
Post a Comment