മൂന്നടിക്കാരിയായ ജാനുവിന്റെ കഴുത്തില്‍ അഞ്ചടി പൊക്കക്കാരന്‍ മിന്നുചാര്‍ത്തി
വടക്കഞ്ചേരി:(www.kvartha.com 02/12/2018) മൂന്നടി പൊക്കക്കാരിയായ ജാനുവിന് അഞ്ചടി പൊക്കക്കാരനായ വത്സന്‍ ജീവിത പങ്കാളിയായി. ശനിയാഴ്ച്ച പിഎന്‍സി മേനോന്‍ ചെയര്‍മാനായ ശ്രീ കുറുമ്പ ട്രസ്റ്റ് മൂലങ്കോട് നടത്തിയ സമൂഹ വിവാഹത്തിലാണ് കിഴക്കഞ്ചേരി പുത്തന്‍കുളമ്പ് പരേതനായ വേലുവിന്റെ മകള്‍ ജാനുവിന്റെ കഴുത്തില്‍ എരിമയൂര്‍ പരേതനായ വേലായുധന്റെ മകന്‍ വത്സന്‍ മിന്നുചാര്‍ത്തിയത്. രാവിലെ ഒമ്പതിന് ട്രസ്റ്റിന്റെ മൂലങ്കോടുള്ള ശ്രീ കുറുമ്പ കല്യാണമണ്ഡപത്തിലായിരുന്നു സമൂഹവിവാഹം. ശോഭാ ലിമിറ്റഡ് ചെയര്‍മാന്‍ എമിററ്റസും ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരിയുമായ പി.എന്‍.സി മേനോന്റെ പത്‌നി ശോഭ മേനോന്‍ ജാനുവിനെയും വത്സനെയും അനുഗ്രഹിച്ചു.
ജാനു ഉള്‍പ്പെടെ ഇരുപതു യുവതികളുടെ വിവാഹമാണ് നടന്നത്. അമ്മ ലക്ഷ്മിയുടെയും സഹോദരങ്ങളുടെയും സംരക്ഷണത്തിലാണ് ഇപ്പോള്‍ ജാനു. കെട്ടിടനിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വത്സനും ജാനുവും തമ്മില്‍ ഏറെനാളത്തെ സ്‌നേഹബന്ധമുണ്ട്. അതാണ് പിന്നീട് കുടുംബജീവിതത്തിലേക്ക് എത്തുന്നത്. ഇതോടെ 2003 മുതല്‍ ട്രസ്റ്റ് നടത്തി വരുന്ന സമൂഹവിവാഹങ്ങളിലൂടെ വിവാഹിതരായ യുവതികളുടെ എണ്ണം 610 ആയി. ട്രസ്റ്റ് ദത്തെടുത്തിട്ടുള്ള വടക്കഞ്ചേരി, കിഴക്കഞ്ചേരി പഞ്ചായത്തുകളിലെ 2500ലേറെ വരുന്ന ബിപിഎല്‍ കുടുംബങ്ങളില്‍ നിന്നാണ് ഓരോ സമൂഹവിവാഹത്തിനും യുവതികളെ തെരഞ്ഞെടുക്കുന്നത്.
ഓരോ യുവതിക്കും നാലരപ്പവന്‍ സ്വര്‍ണാഭരണങ്ങള്‍, വസ്ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവയും ട്രസ്റ്റ് നല്‍കി. അതത് വധൂവരന്മാരുടെ വിശ്വാസമനുസരിച്ചുള്ള ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. കൂടാതെ വിവാഹസദ്യയും ഒരുക്കിയിരുന്നു. വിവാഹത്തിന് മുമ്പ് യുവതികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ആരോഗ്യം, ശുചിത്വം, പെരുമാറ്റം എന്നിവയ്ക്ക് ഊന്നല്‍ നല്‍കികൊണ്ടുള്ള കൗണ്‍സലിങ്ങും ട്രസ്റ്റ് ഒരുക്കുന്നു. കുടുംബാംഗങ്ങള്‍ക്കും ട്രസ്റ്റംഗങ്ങള്‍ക്കും പുറമേ കെ.ഡി. പ്രസേനന്‍ എംഎല്‍എ, മുന്‍ മന്ത്രിമാരായ കെ.ഇ. ഇസ്മയില്‍, വി.സി. കബീര്‍, ഔഷധി ചെയര്‍മാന്‍ കെ.ആര്‍. വിശ്വംഭരന്‍, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിതാ മാധവന്‍, വടക്കഞ്ചേരി പഞ്ചായത്തംഗം പാളയം പ്രദീപ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് തുടങ്ങി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Marriage, Parents,Valsan married Janu

Powered by Info News For You

Comments
Post a Comment