ശബരിമലയിലേക്കു പോയ നാലംഗ ട്രാന്‍സ്‌ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു; സ്ത്രീ വേഷം മാറ്റാന്‍ ആവശ്യപ്പെട്ടു, തങ്ങളോട് വളരെ മോശമായി പെരുമാറിയെന്നും സംഘം
എരുമേലി: (www.kvartha.com 16.12.2018) ശബരിമലയിലേക്കു പോയ ട്രാന്‍സ്‌ജെന്‍ഡറുകളെ എരുമേലിയില്‍ പോലീസ് തടഞ്ഞു. നാലു പേരടങ്ങിയ സംഘത്തെയാണു പോലീസ് തടഞ്ഞത്. തുടര്‍ന്ന് നാലു പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
അനന്യ, തൃപ്തി, അവന്തിക, രഞ്ജു എന്നിവരാണ് ശബരിമലയില്‍ എത്താന്‍ ശ്രമിച്ചത്. സ്ത്രീവേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് സംഘത്തെ മടക്കിയയച്ചത്. അതേസമയം പോലീസിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ട്രാന്‍സ്ജന്‍ഡറുകള്‍ ഉന്നയിച്ചത്.
ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറിയതായി സംഘത്തിലുണ്ടായിരുന്ന അനന്യ പറഞ്ഞു. എരുമേലി സ്റ്റേഷനില്‍ വെച്ച് ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചു . ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിത പോലീസ് ഉള്‍പ്പെടെയുള്ളവര്‍ വളരെ മോശമായി പെരുമാറിയെന്നും അനന്യ ആരോപിച്ചു. തങ്ങള്‍ വന്ന ടാക്സി കാറിന്റെ ഡ്രൈവറിനെ ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചു. നിങ്ങള്‍ ആണുങ്ങളാണെങ്കില്‍ പാന്റും ഷര്‍ട്ടുമിട്ട് വരാന്‍ പറഞ്ഞ് ആക്ഷേപിച്ചെന്നും ഇവര്‍ ആരോപിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 1.50 നാണ് ട്രാന്‍സ് ജെന്‍ഡറുകള്‍ കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. വ്രതമെടുത്ത് കെട്ട് നിറച്ച് വിശ്വാസികള്‍ എത്തുന്നതുപോലെ തന്നെയാണ് തങ്ങള്‍ എത്തിയതെന്നും മുമ്പും ഇത്തരത്തില്‍ തങ്ങളുടെ കൂട്ടത്തിലുള്ളവര്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കോട്ടയം, എറണാകുളം സ്വദേശികളാണിവര്‍.
ശബരിമലയ്ക്ക് പോകണമെന്ന് സംഘം അറിയിച്ചെങ്കിലും ഇവരുടെ ആവശ്യം പോലീസ് നിരാകരിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്തേക്ക് തിരികെ പോകാമെന്ന് അറിയിച്ചെങ്കിലും കോട്ടയത്തേക്ക് പോകാനാണ് പോലീസ് നിര്‍ദേശിച്ചത്. കോട്ടയത്ത് നിന്ന് തിരികെ വീണ്ടും ശബരിമല ദര്‍ശനത്തിന് പോകുമെന്നാണ് ഇപ്പോള്‍ ഇവരുടെ നിലപാട്.
അതേസമയം, ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് കണ്ടാണ് ട്രാന്‍സ് ജെന്‍ഡറുകളെ പോലീസ് തടഞ്ഞതെന്നാണ് വിവരം. ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലാതെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ശബരിമല തീര്‍ഥാടനത്തെ ട്രാന്‍സ് ജെന്‍ഡറുകളുടെ വരവ് പ്രതികൂലമായി ബാധിക്കുമെന്നും പോലീസ് കരുതുന്നു.
അതേസമയം ശബരിമലയിലേക്ക് സ്ത്രീകളെ എത്തിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് മനിതി വനിത കൂട്ടായ്മ അറിയിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നാല്‍പ്പതോളം സ്ത്രീകള്‍ ഈ മാസം ഇരുപത്തി മൂന്നിന് ശബരിമയിലെത്തും. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം ലഭിക്കുന്നത് വരെ ശ്രമം തുടരും. സുരക്ഷ ഒരുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും മനിതി കോര്‍ഡിനേറ്റര്‍ സെല്‍വി വ്യക്തമാക്കി.
ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പതിനാലു വയസുള്ള പെണ്‍കുട്ടിയടക്കം പതിനഞ്ചുപേരും, ഒഡിഷ, കര്‍ണാടക, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളില്‍ നിന്നും ഇരുപത്തിയഞ്ചോളം പേരുമാണ് ശബരിമല ദര്‍ശനത്തിനെത്തുന്നത്. ഇരുപത്തിമൂന്നാം തീയതി സംഘം കോട്ടയത്തെത്തി ശബരിമലയിലേക്കു തിരിക്കാനാണ് ആലോചന.
ചിലര്‍ അഞ്ച് ദിവസം മുമ്പ് മാലയിടും. മറ്റു ചിലര്‍ പമ്പയില്‍ നിന്നും മാലയിടും. പക്ഷേ എല്ലാവരും വ്രതത്തിലാണ്. അമ്പത് വയസിന് മുകളില്‍ പ്രായമുള്ളവരും സംഘത്തിലുണ്ടെന്നും മനിതി ഭാരവാഹികള്‍ പറഞ്ഞു. തങ്ങള്‍ ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അനുകൂല മറുപടിയാണ് അദ്ദേഹത്തില്‍ നിന്നും ലഭിച്ചത്. നിങ്ങള്‍ വന്നോളൂ എന്ന് അദ്ദേഹം പറഞ്ഞു. കത്ത് പോലീസിന് കൈമാറിയിട്ടുണ്ടെന്നും അവര്‍ ആവശ്യമായ സൗകര്യങ്ങളൊരുക്കും എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതിനിടെ പ്രതിഷേധമുണ്ടായാല്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹായമഭ്യര്‍ഥിക്കുമെന്നും ഇവര്‍ അറിയിച്ചു. ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യും. ശബരിമലയില്‍ പോകാനുള്ള ആഗ്രഹവുമായി എത്തുന്ന സ്ത്രീകളെ അവിടെ എത്തിക്കുകയാണ് മനിതിയുടെ നിലവിലെ ലക്ഷ്യമെന്നാണ് ഭാരവാഹികള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Four transgenders stopped on way to Sabarimala, allegedly abused, Police, News, Sabarimala Temple, Religion, Police, Allegation, Women, Trending, Kerala.

Powered by Info News For You

Comments
Post a Comment