ശബരിമല ശ്രീകോവിലിനരികില്‍ ബൂട്ടും ഷീല്‍ഡുമണിഞ്ഞ് പോലീസുകാര്‍; ഭക്തര്‍ പ്രതിഷേധിച്ചതോടെ തെറ്റുപറ്റിയെന്ന് കുറ്റസമ്മതം
സന്നിധാനം: (www.kvartha.com 18.12.2018) ശബരിമല ശ്രീകോവിലിനരികില്‍ ബൂട്ടും ഷീല്‍ഡുമണിഞ്ഞ് പോലീസുകാര്‍ നിലയുറപ്പിച്ചത് പ്രതിഷേധത്തിനിടയാക്കി. ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് സംഭവം. ദര്‍ശനത്തിനെത്തിയ നാലംഗ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സുരക്ഷ ഒരുക്കാനാണ് പോലീസ് ഭക്തര്‍ പരിപാവനമായി കാണുന്ന ശ്രീകോവിലിനരികില്‍ ബൂട്ടും ഷീല്‍ഡുമായി എത്തിയത്.
അരമണിക്കൂറിലേറെ പോലീസുകാര്‍ ഇത്തരത്തില്‍ നിലയുറപ്പിച്ചു. ആദ്യം ഭക്തരില്‍ ചിലര്‍ പ്രതിഷേധമറിയിച്ചെങ്കിലും പിന്മാറാന്‍ പോലീസുകാര്‍ തയ്യാറായില്ല. ഒടുവില്‍ പ്രതിഷേധം ശക്തമായതോടെ തെറ്റുപറ്റിയതായും ഇനി ഇത്തരത്തില്‍ ആവര്‍ത്തിക്കാതെ നോക്കുമെന്നും സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫിസര്‍ ജി.ജയദേവ് വ്യക്തമാക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police apologized for wearing boots and shield in Sabarimala, Sabarimala Temple, Religion, News, Trending, Police, Criticism, Protesters, Kerala.
Keywords: Police apologized for wearing boots and shield in Sabarimala, Sabarimala Temple, Religion, News, Trending, Police, Criticism, Protesters, Kerala.
Powered by Info News For You

Comments
Post a Comment