സബ് കലക്ടര്‍ ഈശപ്രിയ തെങ്ങു ചെത്തി; ടൂറിസം മേളയ്ക്ക് തുടക്കമായി

കോട്ടയം: (www.kvartha.com 21.12.2018) മലരിക്കല്‍ ഗ്രാമീണ ടൂറിസം മേളയ്ക്ക് തുടക്കം കുറിച്ചു. കോട്ടയം ജില്ലാ സബ് കലക്ടര്‍ ഈശപ്രിയ തെങ്ങു ചെത്തിക്കൊണ്ടാണ് താമരക്കുളവും കള്ള് ചെത്തുന്ന ചെറു തെങ്ങുകളും നിറഞ്ഞ വയലോരത്തെ ടൂറിസം മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. വെള്ളിയാഴ്ച മുതല്‍ മൂന്നു ദിവസം മലരിക്കല്‍ തദ്ദേശ വിദേശ വിനോദ സഞ്ചാരികളുടെ കേന്ദ്രമാവും.

ജീവിതത്തിന്റെ സൂക്ഷ്മ ഭാവങ്ങള്‍ സഞ്ചാരികള്‍ക്കു അനുഭവ വേദ്യമാകുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. കാഞ്ഞിരം പാലത്തിനടുത്താണ് മലരിക്കല്‍ ടൂറിസം പ്രദേശം ഉള്‍ക്കൊള്ളുന്നത്. തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാന്‍ അധ്യക്ഷത വഹിച്ചു. മീനച്ചിലാര്‍ മീനന്തറയാര്‍ കൊടൂരാര്‍ സംയോജന പദ്ധതി കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു.

Sub collector inaugurate Tourism Mela, Kottayam, News, Travel & Tourism, Inauguration, Kerala

പഞ്ചായത്ത് അംഗങ്ങള്‍ ആയ പി ആര്‍ സുഭഗ, ഷേര്‍ലി പ്രസാദ്, പി എം. മണി, നാസര്‍ ചാത്തങ്കോട്ടുമാലില്‍, പാടശേഖര സമിതി പ്രസിഡന്റുമാരായ കെ. ഒ. അനിയച്ചന്‍, സലി മാലിയില്‍, തിരുവാര്‍പ്പ് മലരിക്കല്‍ ടൂറിസം വികസന സമിതി സെക്രട്ടറി വി.കെ.ഷാജിമോന്‍ എന്നിവര്‍ പ്രസംഗിച്ചു.


Keywords: Sub collector inaugurate Tourism Mela, Kottayam, News, Travel & Tourism, Inauguration, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?