'ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളര്‍ത്തി കളയാമെന്ന്, അതൊക്കെ അങ്ങ് പണ്ട്'; ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയുടെ ആത്മഹത്യയില്‍ ആരോപണ വിധേയയായ അധ്യാപികയുടെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമാകുന്നു
കൊല്ലം: (www.kvartha.com 07.12.2018) കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ കൊല്ലം ഫാത്ത്വിമ മാതാ കോളജിലെ ബിരുദ വിദ്യാര്‍ത്ഥിനി രാഖികൃഷ്ണയുടെ ആത്മഹത്യയില്‍ ആരോപണവിധേയയായ അധ്യാപകരിലൊരാള്‍ അച്ചടക്ക നടപടികളെ വിമര്‍ശിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായി. 'ചിലര്‍ക്ക് ഒരു വിചാരമുണ്ട്, എന്തെങ്കിലുമൊക്കെ കാട്ടി നമ്മളെയങ്ങ് തളര്‍ത്തി കളയാമെന്ന്. തോന്നലാട്ടോ, അതൊക്കെ അങ്ങ് പണ്ട്' എന്നു തുടങ്ങുന്നതായിരുന്നു അധ്യാപികയുടെ പോസ്റ്റ്.
രാഖിയെ ആത്മഹത്യയിലേക്ക് നയിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനൊടുവിലാണ് വിമര്‍ശനമുന്നയിച്ച അധ്യാപിക ഉള്‍പ്പെടെ ആറു പേരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്.
കോളജ് അധികൃതര്‍ ആരോപണ വിധേയരെ സംരക്ഷിക്കുകയാണെന്നും രാഖിക്ക് നീതി നേടി പ്രക്ഷോഭം നടത്തുന്ന സഹപാഠികളെയും രാഖിയുടെ കുടുംബത്തെയും അപമാനിക്കാനും പ്രകോപിപ്പിക്കാനുമാണ് അധ്യാപിക ശ്രമിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Facebook post of Fathima Matha college teacher suspended in Rakhi Krishna suicide incident, Kollam, News, Trending, Suicide, Student, Facebook, Poster, Teacher, Suspension, Kerala.
Keywords: Facebook post of Fathima Matha college teacher suspended in Rakhi Krishna suicide incident, Kollam, News, Trending, Suicide, Student, Facebook, Poster, Teacher, Suspension, Kerala.
Powered by Info News For You

Comments
Post a Comment