സംസ്ഥാന സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍കുബേറ്റര്‍ രൂപീകരിക്കും: മുഖ്യമന്ത്രി

കൊച്ചി: (www.kvartha.com 12.12.2018)  ഡിസൈന്‍ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി  സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഡിസൈന്‍ ഇന്‍കുബേറ്റര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രസ്താവിച്ചു. ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഐടി വകുപ്പും കോപ്പന്‍ഹേഗന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ററാക്ഷന്‍ ഡിസൈനും ചേര്‍ന്ന് സംഘടിപ്പിച്ച ഡിസൈന്‍ കേരള സമ്മിറ്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്നതും ഭാവി തലമുറകള്‍ക്ക് അഭിമാനിക്കാന്‍ കഴിയുന്നതുമായ നവകേരള നിര്‍മിതിക്കായുള്ള കൂട്ടായ യത്‌നത്തിനായി ഓരോരുത്തരും സുസ്ഥിര ജീവിത രീതി പിന്തുടരാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Design Incubator to be formed in Kerala: Chief Minister, Kerala, News, Chief Minister, Pinarayi Vijayan.

നവകേരള നിര്‍മാണത്തെ പുതിയൊരു തലത്തിലേക്കുയര്‍ത്താന്‍ കഴിയുന്ന ആശയങ്ങള്‍ രൂപപ്പെടുത്താന്‍ ഡിസൈന്‍ സമ്മിറ്റ് പോലുള്ള സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളതാപനത്തിന്റെയും കാലാവസ്ഥാ മാറ്റത്തിന്റെയും മലിനീകരണത്തിന്റെയും പ്രത്യാഘാതങ്ങള്‍ ഓരോ വ്യക്തിയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍ സുസ്ഥിര ജീവിതരീതി പ്രോത്സാഹിപ്പിക്കുന്നതിന് ഓരോരുത്തരും അവരുടെ പങ്ക് വഹിക്കേണ്ടതുണ്ട്.

സുസ്ഥിര ജീവിതരീതിയില്‍ സാങ്കേതിക വിദ്യയും ഡിസൈനിംഗും വലിയ പങ്ക് വഹിക്കുന്നുണ്ട്. പുതിയ വീട് നിര്‍മിക്കുമ്പോഴും പുതിയ ബിസിനസ് ആരംഭിക്കുമ്പോഴും സുസ്ഥിര ജീവിത രീതിയെ മുറുകെ പിടിക്കാന്‍ സാധിക്കണം. ഉല്‍പന്നങ്ങളും സേവനങ്ങളും രൂപകല്‍പന ചെയ്യുമ്പോള്‍ സര്‍ക്കാര്‍സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍ സുസ്ഥിര ജീവിത രീതിക്ക് പ്രാമുഖ്യം നല്‍കിയാലേ  ഭാവി തലമുറകള്‍ക്ക് മെച്ചപ്പെട്ട ജീവിതം ഉറപ്പു നല്‍കാന്‍ സാധിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര ജീവിതരീതി, ഡിസൈന്‍ എന്നിവ മുറുകെ പിടിക്കുന്നതില്‍ സര്‍ക്കാര്‍ മുന്നില്‍ തന്നെയുണ്ട്. ഇതിനായുള്ള കേരള സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ക്ക് രാജ്യാന്തര ്പ്രശംസ ലഭിച്ചിട്ടുണ്ട്. കേരളത്തിന്റെ പ്രയാണത്തിന് കുതിപ്പ് പകരുന്ന പുതിയ സമ്മിറ്റുകള്‍ അടുത്ത വര്‍ഷം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Design Incubator to be formed in Kerala: Chief Minister, Kerala, News, Chief Minister, Pinarayi Vijayan.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?