വനിതാ മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ ഒരു ആനുകൂല്യങ്ങളും കിട്ടില്ല: കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉദ്യോഗസ്ഥരുടെ ഭീഷണി


തിരുവനന്തപുരം (www.evisionnews.co): വനിതാമതിലില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭീഷണി. പങ്കെടുക്കാത്തവര്‍ക്ക് ലോണുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നാണ് ഭീഷണി. ഇക്കാര്യം അറിയിച്ച് മലപ്പുറം ജില്ലയിലെ നിറമരുതൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ പ്രതിനിധികള്‍ക്ക് സി.ഡി.എസ് വൈസ് അയച്ച സന്ദേശത്തിന്റെ ശബ്ദരേഖ പുറത്തായി.

പങ്കെടുക്കാത്ത അയല്‍ക്കൂട്ടത്തിന്റെ പേരും അഫിലിയേഷന്‍ നമ്പറും ജില്ലാമിഷനില്‍ സമര്‍പ്പിക്കാന്‍ അതത് അയല്‍ക്കൂട്ടങ്ങളുടെ ഉത്തരവാദിത്വമുള്ള എ.ഡി.എസ് ചെയര്‍പേഴ്സണും കമ്മിറ്റി ഭാരവാഹികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു. ജില്ലാമിഷനിലെ വിനോദ് പറഞ്ഞെന്നാണ് പറയുന്നത്. വനിതാ മതിലില്‍ പങ്കെടുക്കാനുള്ള ജില്ലാമിഷന്‍ നിര്‍ദ്ദേശം അനുസരിക്കാത്ത അയല്‍ക്കൂട്ടം ആവശ്യമില്ലെന്നും മുന്നറിയിപ്പുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?