കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കും; മുന്നറിയിപ്പുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: (www.kvartha.com 14.12.2018) കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് - കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തൂത്തെറിയപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി മാറിമാറി ഭരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ക്ക് ഭരണകൂടത്തിന്റ കാര്യക്ഷമത കൂട്ടാന്‍ കഴിഞ്ഞില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച 'നമോ ആപ്' വഴി കൊല്ലം, മാവേലിക്കര, പത്തനംതിട്ട, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു മോദി. ഇന്ന് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അഴിമതിക്ക് മാതൃകയായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുന്ന ദിനം വിദൂരമല്ല. കേരളത്തിന്റെ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളുടെ ശബ്ദമാവുകയാണെന്നും മോദി പറഞ്ഞു.
National, News, Narendra Modi, ‘How can we expand our base in Kerala?’: PM Modi’s response to BJP worker’s question was this

തിരുവനന്തപുരത്തെ സമരപ്പന്തലിന് മുന്നില്‍ സംഭവിച്ച ആത്മഹത്യ വേദനാജനകമാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഇത്തരം കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകത്തിലേക്ക് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. 2014 ല്‍ 38 ശതമാനം വീടുകളില്‍ മാത്രമേ ശൗചാലയങ്ങള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് 95 ശതമാനം വീടുകളിലും ശൗചാലയമുണ്ട്, മോദി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Narendra Modi, ‘How can we expand our base in Kerala?’: PM Modi’s response to BJP worker’s question was this 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?