ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പിനെ തെരഞ്ഞെടുക്കുന്നു; സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനും സുവര്‍ണാവസരം

കൊച്ചി:(www.kasargodvartha.com 23/12/2018) ഇന്ത്യയിലെ മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവസരം നല്‍കാനും നിക്ഷേപകരെയം സ്റ്റാര്‍ട്ടപ്പുകളെയും കൂട്ടിയിണക്കാനുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനമായ സീഡിംഗ് കേരളയുടെ നാലാം പതിപ്പ് ജനുവരി 23ന് കൊച്ചിയില്‍ നടത്തും.

ലെറ്റ്‌സ് വെന്‍ച്വറുമായി സഹകരിച്ച് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടത്തുന്ന സമ്മേളനം മികച്ച സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്ത് നിക്ഷേപം നടത്താനുള്ള അവസരം കൂടിയാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളത്തെ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുത്തതിനുശേഷമുള്ള ആദ്യ സമ്മേളനമാണിത്.

News, Kochi, Kerala, Conference, KSUM’s ‘Seeding Kerala’ to set stage for investors to put money in startups


ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് കെഎസ്യുഎം പത്തു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും നല്‍കും. സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ആഗ്രഹിക്കുന്ന ധനികരായ വ്യക്തികള്‍ക്ക് എങ്ങനെ സുരക്ഷിതവും ലാഭകരവുമായി നിക്ഷേപം നടത്താം എന്ന് മനസിലാക്കുന്നതിനുള്ള അവസരം സീഡിംഗ് കേരളയില്‍ ലഭിക്കും.

ഏന്‍ജല്‍ നിക്ഷേപത്തിനുള്ള മാസ്റ്റര്‍ ക്ലാസ്, നിക്ഷേപത്തിന്റെ നിയമവശങ്ങള്‍, കേരളത്തില്‍ വിജയം കൈവരിച്ചിട്ടുള്ള മികച്ച കമ്പനികളെക്കുറിച്ചുള്ള വിവരണം എന്നിവ സമ്മേളനത്തിലുണ്ടായിരിക്കും. പരസ്പര കൂടിക്കാഴ്കള്‍ക്ക് പുറമെ, സെമിനാറുകള്‍, ശില്പശാലകള്‍, വിദഗ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമാണ്.

ദേശീയാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന പത്ത് മുന്‍നിര ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും നിക്ഷേപത്തിനും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും അവസരം ലഭിക്കുക. മൂന്നു കോടി രൂപ വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപമായി നേടാം. കൂടാതെ ബിസിനസ് പങ്കാളികളെയും ലഭിക്കും. നിക്ഷേപത്തിനു തയാറായി എത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും മുന്നില്‍ ഈ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ അവതരണം നടത്താം. വിപണിയിലേയ്ക്ക് വഴി തുറക്കുന്നതിനുള്ള അവസരം, ഒരു വര്‍ഷത്തെ ബ്രാന്‍ഡിങ് പിന്തുണ എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.

വന്‍കിട നിക്ഷേപകര്‍ക്കു പുറമെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരും മുന്‍നിര സ്റ്റാര്‍ട്ടപ് കമ്പനികളുടെ പ്രതിനിധികളും സമ്മേളനത്തിനെത്തുന്നുണ്ട്. ബിസിനസ് പങ്കാളിത്തത്തിനുള്ള അവസരം, സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സ് എന്ന നിക്ഷേപപദ്ധതിയുമായുള്ള ബന്ധം, കേരളത്തിലെ 50 മികച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപത്തിനുള്ള അവസരം, ഇന്‍കുബേഷന്‍ സെന്റര്‍ സൗകര്യം, നിക്ഷേപത്തിന് തയാറായെത്തുന്ന വ്യക്തികളെ പങ്കാളികളാക്കാനുള്ള സാധ്യത തുടങ്ങിയവയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

യൂണികോണ്‍ ഇന്ത്യ വെന്‍ച്വര്‍ മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, നിക്ഷേപക ഉപദേഷ്ടാവും സീ ഫണ്ട് സഹസ്ഥാപകനുമായ മനോജ് കുമാര്‍ അഗര്‍വാള്‍, സെക്കുറ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് പാര്‍ട്ണര്‍ എംഎ മെഹ്ബൂബ്, സ്‌പെഷ്യല്‍ ഇന്‍സെപ്റ്റ് അഡ്വൈസേര്‍സ് എല്‍എല്‍പി മാനേജിംഗ് പാര്‍ട്ണര്‍ വിശേഷ് രാജാറാം, ടെക്‌നോളജി

ആന്‍ഡ് ബിസിനസ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സഹസ്ഥാപകനും പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റുമായ ദിബ്യ പ്രകാശ്, എസ് എസ് കണ്‍സള്‍ട്ടിംഗ് ചീഫ് എക്‌സിക്യൂട്ടിവ് ഷിലെന്‍ സഗുണന്‍, അര്‍ഥ വെന്‍ച്വര്‍ ഫണ്ട് പാര്‍ട്ണര്‍ വിനോദ് കെനി, കോണര്‍സ്‌റ്റോണ്‍ വെന്‍ച്വര്‍സ് പാര്‍ട്‌ണേഴ്‌സ് ഫണ്ട് മാനേജിംഗ് പാര്‍ട്ണര്‍ അഭിഷേക് പ്രസാദ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സീഡിംഗ് കേരളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഡിസംബര്‍ 30 വരെ ംംം.ലെലറശിഴസലൃമഹമ.രീാ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്ന ksum-funding@startupmission.in ഇമെയിലില്‍ ബന്ധപ്പെടണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Conference, KSUM’s ‘Seeding Kerala’ to set stage for investors to put money in startups 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?