ഹര്‍ത്താലിനെതിരെ കെസിവൈഎം; ഇടവക തലത്തില്‍ ക്യാമ്പയിന്‍ നടത്തും
മാനന്തവാടി:(www.kvartha.com 25/12/2018) കെസിവൈഎം മാനന്തവാടി രൂപത വാര്‍ഷിക സെനറ്റും തെരഞ്ഞെടുപ്പും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വെച്ച് നടന്നു. വ്യക്തിപരമായ മേഖലകളെയും സാമ്പത്തികമായ മേഖലകളേയും ബാധിക്കുന്ന തരത്തില്‍ വ്യത്യസ്തങ്ങളായ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നടത്തുന്ന അനാവശ്യ ഹര്‍ത്താലുകള്‍ ജനങ്ങള്‍ അനുകൂലിക്കേണ്ടതില്ലെന്നും അനാവശ്യ ഹര്‍ത്താലുകള്‍ക്കെതിരേ ഇടവകകളിലും പൊതു സ്ഥലങ്ങളിലും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും കെസിവൈഎം മാനന്തവാടി രൂപത വാര്‍ഷിക സെനറ്റ് യോഗത്തില്‍ അധ്യക്ഷതവഹിച്ച കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടയ്ക്കാതടത്തില്‍ അഭിപ്രായപ്പെട്ടു.
ഓരോ ഹര്‍ത്താലുകളും ജന ജീവിതങ്ങളെ എത്രത്തോളമാണ് ബാധിക്കുന്നത് എന്ന് തിരിച്ചറിയാതെ വ്യക്തി താല്പര്യങ്ങളിലും നടത്തുന്ന അനാവശ്യ ഹര്‍ത്താലുകള്‍ കെ. സി. വൈ. എം ശക്തമായി എതിര്‍ക്കുകയും അവയോട് യുവജനങ്ങള്‍ സഹകരിക്കുകയില്ലെന്നും കെ. സി. വൈ.എം മാനന്തവാടി രൂപത വാര്‍ഷിക സെനറ്റില്‍ തീരുമാനിച്ചു. ജനസേവനമെന്ന പേരില്‍ രാഷ്ട്രീയ ലാഭത്തിന് വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഇത്തരത്തിലുള്ള കപട നിലപാടുകള്‍ ഖേദകരമാണെന്ന് രൂപത ഡയറക്ടര്‍ ഫാദര്‍ റോബിന്‍ പടിഞ്ഞാറയില്‍ അഭിപ്രായപ്പെട്ടു.
മാനന്തവാടി രൂപത മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാദര്‍ ഷിജു ഐക്കരക്കാനായില്‍ വര്‍ഷിക സെനറ്റ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവജനങ്ങള്‍ കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരും അര്‍പ്പണബോധമുള്ള വരും മനുഷ്യ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രവണതകളെ എതിര്‍ത്ത് തോല്‍പ്പിക്കുന്ന വരും ആകണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപത ജനറല്‍ സെക്രട്ടറി സുബിന്‍ ജോസ് യോഗത്തിന് സ്വാഗതമാശംസിച്ചു.
വൈസ് പ്രസിഡണ്ട് റോസ്‌മേരി തേറുകാട്ടില്‍, ജിജോ താന്നിവേലി, അലീന ജോയി, അമ്പാറയില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ സ്മിത എസ് എ ബി എസ് എന്നിവര്‍ സംസാരിച്ചു.വിവിധ മേഖലകളില്‍ നിന്നുള്ള ഭാരവാഹികള്‍ മീറ്റിംഗില്‍ പങ്കെടുത്തു. വിശ്വാസ യുവത്വം സമൂഹ സമുദ്ധാരണത്തിന് എന്ന പഠന വിഷയത്തെ മുന്‍നിര്‍ത്തി കെസിവൈഎം മാനന്തവാടി രൂപത രജതജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പ്രസ്ഥാനത്തെ നയിക്കുന്നതിനായി വാര്‍ഷിക സെനറ്റില്‍ വെച്ച് പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Wayanadu, Kerala, Inauguration, 'Campaign will be conducted against Hartal'

Powered by Info News For You

Comments
Post a Comment