സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം
പാലാ: (www.kvartha.com 21.12.2018) പാലാ ലിസ്യൂ കാര്‍മലൈറ്റ് മഠത്തിലെ സിസ്റ്റര്‍ അമല (69)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്. പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്. വിവിധ കേസുകളിലായി 2,10,000 രൂപ പിഴയും വിധിച്ചു. കൊലപാതകം, മാനഭംഗം തുടങ്ങിയ കുറ്റങ്ങളിലാണു പ്രതിക്ക് ശിക്ഷ വിധിച്ചത്.
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരു വിഭാഗം അഭിഭാഷകരുടെയും വാദം പാലാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേട്ടിരുന്നു. അഞ്ചുമിനിറ്റു മാത്രമാണു വാദം നടന്നത്. പ്രതിക്ക് ആജീവനാന്ത തടവുശിക്ഷ നല്‍കണമെന്നായിരുന്നു സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം. പ്രതിയുടെ പ്രായം, വയസ്സായ അമ്മയുടെ സ്ഥിതി, മകന്റെ കാര്യം എന്നിവ പരിഗണിച്ചു ശിക്ഷയില്‍ കുറവുണ്ടാകണമെന്ന് പ്രതിഭാഗം അഭിഭാഷക അപേക്ഷിക്കുകയും ചെയ്തിരുന്നു.
2015 സെപ്റ്റംബര്‍ 16 ന് അര്‍ധരാത്രിക്കു ശേഷമാണു സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ടത്. മഠത്തില്‍ അതിക്രമിച്ചുകയറിയ പ്രതി തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണു കേസ്. 2015ല്‍ ഭരണങ്ങാനം അസീസി സ്‌നേഹഭവനില്‍ മോഷണം നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സതീഷ് ബാബു ഇപ്പോള്‍ സെന്‍ട്രല്‍ ജയിലിലാണ്. ആറു വര്‍ഷം കഠിനതടവിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sister Amala death convict Satheesh Babu gets lifetime imprisonment, Crime, Criminal Case, Murder, Court, Life Imprisonment, Molestation, Kerala.
Keywords: Sister Amala death convict Satheesh Babu gets lifetime imprisonment, Crime, Criminal Case, Murder, Court, Life Imprisonment, Molestation, Kerala.
Powered by Info News For You

Comments
Post a Comment