കഞ്ചാവ് ലഹരിക്കടിമയായ സഹോദരന്റെ കുത്തേറ്റ് ഒമ്പത് വയസ്സുകാരന്‍ കൊല്ലപ്പെട്ടു; ഏഴു വയസ്സുള്ള ഇളയ സഹോദരനും കുത്തേറ്റു; ഞെട്ടിത്തരിച്ച് കേരളം
മലപ്പുറം: (www.kasargodvartha.com 02.12.2018) സഹോദരന്റെ കുത്തേറ്റ് ഒമ്പതുവയസ്സുകാരന്‍ കൊല്ലപ്പെട്ടു. വളാഞ്ചേരിക്കടുത്ത് കൊപ്പം നടുവട്ടത്താണ് ദാരുണ സംഭവം. കൊപ്പം നടുവട്ടം കൂര്‍ക്കപറമ്പ് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹീമാണ് കൊല്ലപ്പട്ടത്. അനുജന്‍ ഏഴ് വയസ്സുകാരനായ അഹമ്മദിനും കുത്തേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ നബീല്‍ ഇബ്രാഹീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവുള്‍പ്പടെയുള്ള ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്ന് പൊലീസ് അറിയിച്ചു.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന് ഉറക്കത്തിലാണ് കുത്തേറ്റത്. മാതാപിതാക്കളുമായുള്ള വഴക്കിനിടയിലാണ് കുട്ടികളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് ഇബ്രാഹിമിനേയും അനുജന്‍ അഹമ്മദിനേയും ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഇബ്രാഹിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട സഹോദരന്‍ നബീലിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂരില്‍ മൈക്രോ ബയോളജി വിദ്യാര്‍ത്ഥിയാണ് നബീല്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Malappuram, news, Murder, Brothers, Killed, Drug addicted youth killed brother

Powered by Info News For You

Comments
Post a Comment