കേരള ബാങ്ക് സിഇഒ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: (www.kvartha.com 04.12.2018) കേരള ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയസമ്പത്തും, ദേശസാല്‍കൃത ബാങ്കുകളുടെയോ, സ്വകാര്യ ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയോ ജനറല്‍ മാനേജര്‍ തസ്തികയിലോ, അതിന് മുകളിലോ കുറഞ്ഞത് അഞ്ച് വര്‍ഷം സേവനം അനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് കേരളബാങ്ക് സിഇഒ തസ്തികയിലേക്ക് അപേക്ഷിക്കാം.
കോര്‍ ബാങ്കിംഗ് അടക്കമുള്ള ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക സേവനങ്ങളില്‍ പരിജ്ഞാനവും ഉണ്ടാകണം. കുറഞ്ഞത് 45 വയസും പരമാവധി 57 വയസുമാണ് പ്രായപരിധി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പ് സഹിതം നിശ്ചിത അപേക്ഷാ ഫോമില്‍ ഈ മാസം 20 നകം അപേക്ഷ സമര്‍പ്പിക്കണം.
സെക്രട്ടറി (സഹകരണം), സഹകരണ വകുപ്പ്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ www.kerala.gov.in എന്ന സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bank, Application, CEO Post, Application invited for Kerala Bank CEO post

Powered by Info News For You

Comments
Post a Comment