ആരാധകര്‍ വന്നില്ലെങ്കില്‍ അത് അവരുടെ ഇഷ്ടം; 'എംപ്റ്റി സ്റ്റേഡിയം' പ്രതിഷേധത്തോട് പ്രതികരിച്ച് ഡേവിഡ് ജെയിംസ്

കൊച്ചി:(www.kvartha.com 03/12/2018) കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ 'എംപ്റ്റി സ്റ്റേഡിയം' പ്രതിഷേധത്തോട് പ്രതികരിച്ച് ഡേവിഡ് ജെയിംസ്. കളി കാണാന്‍ ആരാധകര്‍ സ്റ്റേഡിയത്തിലെത്തിയില്ലെങ്കില്‍ അത് അവരുടെ ഇഷ്ടമെന്നും എനിക്കൊന്നുമില്ലെന്നും ജെയിംസ് പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ചൊവ്വാഴ്ച നടക്കുന്ന ഹോം മത്സരം ബഹിഷ്‌കരിക്കാനുള്ള ആരാധകരുടെ തീരുമാനത്തെ കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മോശം പ്രകടനങ്ങളില്‍ പ്രതിഷേധിച്ച് സ്‌റ്റേഡിയം ശൂന്യമാക്കി പ്രതിഷേധിക്കാന്‍ ഒരുങ്ങുകയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍. ചൊവ്വാഴ്ച ജംഷദ്പൂരിനെതിരെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തിലാകും ഈ പ്രതിഷേധം നടക്കുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയടക്കം ഈ പ്രതിഷേധംത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സാധാരണ പോലെ ഓരോ ജില്ലകളില്‍ നിന്നും മഞ്ഞപ്പടയുടെ നേതൃത്വത്തില്‍ ഉള്ള ബസ് സര്‍വീസും മഞ്ഞപ്പട വഴി ടിക്കറ്റ് വില്‍പ്പനയും ഉണ്ടായിരിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

News, Kochi, Kerala, Football, Stadium,David James on #Empty_stadium protest of Blasters fans

ഇങ്ങനെയൊരു പ്രതിഷേധത്തെ കുറിച്ച് അറിയില്ലെന്നും എങ്കിലും അങ്ങനെയൊരു രീതി അവര്‍ സ്വീകരിക്കുന്നുവെങ്കില്‍ അത് അവരുടെ ഇഷ്ടമാണെന്നും അവര്‍ക്ക് അതിനുള്ള അവകാശം ഉണ്ടെന്നും ജെയിംസ് പറഞ്ഞു. അതേസമയം ആരാധകരെ സ്റ്റേഡിയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റും താരങ്ങളും. മലയാളി താരങ്ങളായ അനസും സഹല്‍ അബ്ദുല്‍ സമദുമെല്ലാം സ്റ്റേഡിയം നിറക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Football, Stadium,David James on #Empty_stadium protest of Blasters fans


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?