കുട്ടിക്കാലത്ത് മകന്റെ ഭാവിയോര്‍ത്ത് സങ്കടപ്പെടാനേ അമ്മയ്ക്ക് നേരമുണ്ടായിരുന്നുള്ളൂ; എന്നാല്‍ കാലം എന്നില്‍ ഏല്‍പിച്ചത് എം പിയുടെ ഭാരം; കുട്ടിക്കാലത്തെ കുറിച്ച് പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് നടന്‍ ഇന്നസെന്റ്

തൃശൂര്‍: (www.kvartha.com 16.12.2018) കാണികളെ എന്നും കുടുകുടെ ചിരിപ്പിക്കുന്ന വ്യക്തിത്വത്തിനുടമയാണ് ചാലക്കുടിയുടെ എം.പിയായ നടന്‍ ഇന്നസെന്റ് . അദ്ദേഹം എന്ത് പറഞ്ഞാലും അതില്‍ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ക്കുന്നത് പതിവാണ്. കാന്‍സര്‍ ബാധിതനായി മരണത്തിന്റെ വക്കില്‍ നിന്നും തിരികെ എത്തിയതിനെ കുറിച്ച് പറയുമ്പോഴും കേള്‍വിക്കാരെ ഭയപ്പെടുത്താനൊന്നും അദ്ദേഹം മെനക്കെടാറില്ല.

കഴിഞ്ഞ ദിവസം തന്റെ മണ്ഡലത്തിലെ ഒരു സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂം ഉദ്ഘാടനത്തിന് ചെന്നപ്പോഴും തന്റെ കുട്ടിക്കാലത്തെ നര്‍മം കലര്‍ത്തി അവതരിപ്പിച്ചാണ് എം.പി കയ്യടി നേടിയത്. ക്ലാസ് റൂമില്‍ എന്നും പിന്നിലിരുന്ന ചരിത്രമേ തനിക്ക് ഉണ്ടായിരന്നുള്ളൂവെന്നും, ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നതൊക്കെ മനസിലാക്കി വച്ചിരുന്നാലും പരീക്ഷയില്‍ അതെഴുതി ഫലിപ്പിക്കാനാവാത്തതാണ് തന്റെ പ്രശ്‌നമെന്നും ഇന്നസെന്റ് പറഞ്ഞു.

Actor Innocent mp Facebook post on child childhood, Thrissur, News, Politics, Humor, Cinema, Entertainment, Education, Actor, Facebook, Post, Kerala.

തോറ്റ് പഠിച്ച തന്റെ കുട്ടിക്കാലത്തെ കുറിച്ച് ചിരിച്ച് കൊണ്ട് പറയുമ്പോഴും തന്റെ മാതാപിതാക്കള്‍ക്ക് അതൊക്കെ ഏറെ വിഷമകരമായിരുന്നെന്നും, മകന്റെ ഭാവിയോര്‍ത്ത് സ്വയം പുകയാനേ അമ്മക്ക് സമയമുണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം തുറന്ന് പറയുന്നു. എന്നാല്‍ കാലം ഒരു എം.പിയാക്കിയപ്പോള്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇരുന്നൂറോളം സ്‌കൂളുകളില്‍ 'സ്മാര്‍ട്ട് ക്ലാസു'കള്‍ സ്ഥാപിക്കാന്‍ തനിക്കായെന്നും കൊടുങ്ങല്ലൂരിലെ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പഠിപ്പിന്റേയും പരീക്ഷകളുടേയും ലോകത്ത് എന്നും പിന്‍ബഞ്ചിലായിരുന്നു എന്റെ സ്ഥാനം. ഒരു ക്ലാസില്‍ നിന്നും അടുത്തതിലേക്കുള്ള എന്റെ യാത്രക്ക് ഒന്നും രണ്ടും മൂന്നും വര്‍ഷങ്ങളുടെ ദൂരമുണ്ടായിരുന്നു. പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്‌കൂള്‍ പൂട്ടിത്തുറക്കുമ്പോള്‍, ഒരു കൊല്ലം ഒപ്പമിരുന്നവരെല്ലാം അടുത്ത ക്ലാസിലേക്ക് പോയിട്ടുണ്ടാകും. എന്റെ ഭാവിയെന്താകും എന്നാലോചിച്ച് സ്വയം പുകയാനേ അമ്മക്ക് സമയമുണ്ടായിരുന്നുള്ളൂ. പുറമേക്ക് തമാശയൊക്കെപ്പറയുമെങ്കിലും അപ്പനുമുണ്ടായിരുന്നു സങ്കടം.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ക്ലാസ്സില്‍ പറയുന്ന കാര്യങ്ങളില്‍ പലതും എനിക്ക് നന്നായി മനസിലായിരുന്നു. അശോക ചക്രവര്‍ത്തി വഴിയരികില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചതും മുഗള്‍ വംശരാജാക്കന്‍മാര്‍ പിതാവിനെ കൊന്ന് അധികാരം പിടിച്ചടക്കിയതും ഡാര്‍വ്വിന്റേയും ന്യൂട്ടന്റേയും പരീക്ഷണങ്ങളുമെല്ലാം മറ്റേതൊരു കുട്ടിയേയും പോലെ സംശയമേതുമില്ലാതെ ഞാനും പഠിച്ചു. പക്ഷേ പരീക്ഷാപേപ്പറിനു മുന്നില്‍ എപ്പോഴും ഞാന്‍ പതറി.

മാത്രമല്ല എനിക്ക് സ്വയം തോന്നിയത് പലതും ഞാന്‍ പേപ്പറില്‍ എഴുതുകയും ചെയ്തു. 'ചിരിക്കു പിന്നില്‍' എന്ന പുസ്തകത്തില്‍ ഇതെല്ലാം എഴുതിയിട്ടുള്ളതാണ്. ഞാന്‍ പഠിച്ച കാലം മാറി; പഠന രീതി മാറി. സ്‌കൂളും ക്ലാസും മാറി. ചൂരല്‍ കഷായവും ഇമ്പോസിഷനും ബഞ്ചില്‍ കയറ്റി നിര്‍ത്തലും ഇല്ലാതെ പാട്ടും കഥയും കേട്ട് കുട്ടികള്‍ ഇന്ന് പഠിക്കുകയാണ്. 

ഇന്നത്തെ 'സ്മാര്‍ട്ട് ക്ലാസുകള്‍' അന്നുണ്ടായിരുന്നെങ്കില്‍ ഞാന്‍ മറ്റൊരാളാകുമായിരുന്നോ? അറിയില്ല. എന്തായാലും കാലം എന്നില്‍ ഒരു എം.പിയുടെ ഭാരവുമേല്‍പ്പിച്ചു. കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച കൂട്ടത്തില്‍ ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ ഇരുന്നൂറോളം സ്‌കൂളുകളില്‍ 'സ്മാര്‍ട്ട് ക്ലാസു'കള്‍ സ്ഥാപിച്ചു. കൊടുങ്ങല്ലൂരിലെ CMMOLP സ്‌കൂളിലെ അത്തരമൊരു സ്മാര്‍ട്ട് ക്ലാസ് ഇതാ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Innocent mp Facebook post on child childhood, Thrissur, News, Politics, Humor, Cinema, Entertainment, Education, Actor, Facebook, Post, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?