പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അപകടമരണം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ബേക്കല്‍: (www.kasargodvartha.com 05.12.2018) കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ മേല്‍പാലത്തിനു സമീപം പത്താം ക്ലാസ് വിദ്യാര്‍ത്ഥി അപകടത്തില്‍പെട്ട് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പാണത്തൂര്‍ അടുക്കത്തില്‍ ഹൗസിലെ ഗോവിന്ദനെ (50)യാണ് ബേക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച രാവിലെ 7.30 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറും ടൂറിസ്റ്റു ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ ബെണ്ടിച്ചാല്‍ മൂടംബയല്‍ റോഡ് മഞ്ഞങ്കാലിലെ പരേതനായ മഹ് മൂദ്- നസീമ ദമ്പതികളുടെ മകനും ചട്ടഞ്ചാല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജാന്‍ഫിഷാന്‍ (15) മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബോധപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് ഗോവിന്ദനെ പോലീസ് അറസ്റ്റു ചെയ്തത്. അപകടത്തില്‍ ജാന്‍ഫിഷാന് ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോകുന്നതിനിടെയാണ് ഉദുമയില്‍ നിന്ന് കളനാട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിടിച്ച് അപകടമുണ്ടായത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bekal, arrest, Police, Accidental-Death, Kalanad, Student's accidental death; Bus Driver arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?